കിടങ്ക പങ്കിടാന്‍ തയ്യാറല്ലെങ്കില്‍ സിനിമയില്‍ നിന്ന് നടിയെ പുറത്താക്കും ; ലൈംഗീകമായി ചൂഷണം ചെയ്യുന്നവരുമുണ്ടെന്ന് റായ് ലക്ഷ്മി

സിനിമാ മേഖലയില്‍ പലപ്പോഴും നടിമാര്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി മുമ്പും പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട് .നടി പാര്‍വതി,പത്മപ്രിയ ഉള്‍പ്പെടെ താരങ്ങള്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള മോശമായ അനുഭവങ്ങളെല്ലാം പങ്കുവച്ചിട്ടുണ്ട് .പലപ്പോഴും നടിമാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങള്‍ റോള്‍ നല്‍കാമെന്ന പേരിലുമാണ് .നടി റായ് ലക്ഷ്മിയാണ് സിനിമാ മേഖലയിലെ മോശം പ്രവണതയെ കുറിച്ച് തുറന്നടിച്ചത്.

തുടക്കക്കാരായ പെണ്‍കുട്ടികളെ സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ചൂഷണം ചെയ്യുന്നത്.നായികയാക്കാമെന്ന് പറഞ്ഞ് കൂടെ കിടക്കാന്‍ ആവശ്യപ്പെടും.ഇത്തരക്കാരാണ് സിനിമാ മേഖലയ്ക്ക് ചീത്തപ്പേര് .കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കുന്ന രീതികളുണ്ടെന്നും ലക്ഷ്മി റായ് പറയുന്നു.
ഹിന്ദി ചിത്രം ജൂലി 2വാണ് റായ് ലക്ഷ്മിയുടെതായ് ഇപ്പോള്‍ റിലീസ് ചെയ്യാനുള്ള ചിത്രം.ഗ്ലാമര്‍ വേഷങ്ങളോട് നോ പറയാത്ത താരം ബിക്കിനിയില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് .ബിക്കിനിയിട്ട് അഭിനയിക്കുകയെന്നത് തമാശക്കാര്യമില്ല. ബിക്കിനിക്കിണങ്ങിയ ശരീരം ഉണ്ടാക്കുകയെന്നത് തന്നെ പ്രയാസമാണ്. ബിക്കിനിയില്‍ സുന്ദരിയാണെന്ന് എനിക്ക് തന്നെ തോന്നിയെന്നും അഭിമുഖത്തില്‍ റായി ലക്ഷ്മി പറയുന്നു.

Latest
Widgets Magazine