കുഞ്ഞനന്തൻ ജയിൽ മോചിതനാകുന്നു.തന്ത്രം പുറത്ത് !!

ഹൈക്കോടതി അപ്പീലില്‍ ജയസാധ്യത ഉള്ളതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കി വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടിപി വധക്കേസില്‍ ശിക്ഷക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍..ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ജാമ്യത്തില്‍ വിടണമെന്നാവശ്യപ്പെട്ടാണ് 13ാം പ്രതി പി.കെ. കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ പ്രതിക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാട് എടുത്തേക്കും.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു കാണിച്ചുള്ള കുഞ്ഞനന്തന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിചാരണക്കോടതിയുടെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെയുള്ള അപ്പീല്‍ ഹൈക്കോടതിയിലുണ്ടെന്നും തെളിവുകള്‍ ദുര്‍ബലമായതില്‍ അപ്പീല്‍ അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഗുരുതര രോഗത്തിന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തലശ്ശേരി സഹകരണ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടുകയാണ്. ശസ്ത്രക്രിയയ്ക്കും വിധേയനായി.

ഇക്കഴിഞ്ഞ ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒറ്റയ്‌ക്കൊരു മുറിയിലാക്കി നിരീക്ഷണത്തിലും ചികിത്സയിലുമാണ്. സന്ധിവേദന, വാതം തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കും നീര് കുറയാനുള്ള മരുന്നുകളും നല്‍കുന്നുണ്ട്. കുഞ്ഞനന്തന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കവേ, ജയിലിലെ മൂന്ന് പശുക്കള്‍ അജ്ഞാതരോഗംമൂലം ചത്തിരുന്നു. അവയുടെ പാല് ഉപയോഗിച്ചതുകാരണം ഹര്‍ജിക്കാരന് എന്തെങ്കിലും രോഗം ബാധിച്ചിട്ടുണ്ടോ എന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്.

Latest
Widgets Magazine