കൊച്ചുമകളെന്നും മറന്നു: ട്യൂഷന്‍ പഠിക്കാനെത്തിയ ഏഴു വയസ്സുകാരിയെ 62കാരന്‍ പീഡിപ്പിച്ചു

കൊച്ചി: ഭാര്യ ട്യൂഷന്‍ പഠിപ്പിച്ചു കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിച്ച 62 വയസ്സുകാരന്‍ പിടിയില്‍. എരൂര്‍ സ്വദേശി ഇന്ദുചൂഢനാണ് പോലീസ് പിടിയിലായത്. പ്രതിയുടെ ഭാര്യ വീട്ടില്‍ ട്യൂഷന്‍ പഠിപ്പിച്ചിരുന്ന കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. കൗണ്‍സലിങിന് വിധേയയാക്കിയപ്പോഴാണ് പീഡനത്തിനിരയായ വിവരം കുട്ടി പുറത്തു പറഞ്ഞത്.

പ്രതി ട്യൂഷനെത്തിയ മറ്റു കുട്ടികളുടെ ശ്രദ്ധ തിരിച്ചായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest
Widgets Magazine