ബാലപീഡകന്‍ മൊയ്തീന് ഇതിലും നല്ല പണി സ്വപ്‌നങ്ങളില്‍ പോലും കിട്ടില്ല: ഒരിക്കലും മറക്കാതിരിക്കാന്‍ നാട്ടുകാര്‍ ചെയ്തത്

എടപ്പാള്‍: വന്‍ ബിസ്സിനസ്സുകാരനായ മൊയ്തീന്‍ കച്ചവടത്തില്‍ പതിനെട്ടടവും പയറ്റിയിട്ടും കിട്ടാത്ത കുപ്രസിദ്ധിയാണ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ചപ്പോള്‍ കിട്ടിയത്. ഇതൊക്കെ കാലം തേച്ചു മായ്ച്ചു കളയുമെന്ന് മൊയ്തീന്‍ കുട്ടി സമാധാനിച്ചിട്ടുണ്ടെങ്കില്‍ അതിനും വലിയൊരു പണിയാണ് നാട്ടുകാര്‍ കൊടുത്തത്.

മൊയ്തീന്റെ വീടിനു സമീപമുള്ള ബസ്സ്റ്റോപ്പിന്റെ പേര് നാട്ടുകാര്‍ ചേര്‍ന്നങ്ങ് മാറ്റി. മുന്‍പ് ചന്തപ്പടിയെന്നായിരുന്നു ആ സ്റ്റോപ്പിന്റെ പേര്. ബസ് കണ്ടക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ആ സ്റ്റോപ്പിനെ വിളിക്കുന്നത് മൊയ്തീന്‍ പടിയെന്നാണ്. തൃത്താല സ്വദേശിനിയായ യുവതിയാണ് തൃത്താലക്കാരെ മാസ് എന്നു വിശേഷിപ്പിച്ചുകൊണ്ട് ഇക്കാര്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയത്. കാലങ്ങള്‍ ചെന്നാലും ഈ പേരിനു പിന്നിലെ കഥയന്വേഷിക്കുന്നവര്‍ തീര്‍ച്ചയായും ഈ ക്രൂരന്റെ കഥയറിയണം എന്ന ഉദ്ദേശത്തോടെയാണ് നാട്ടുകാര്‍ ബസ്സ്റ്റോപ്പിന്റെ പേരിങ്ങനെ മാറ്റിയത്.

Latest
Widgets Magazine