ബിജെപിയെ നയിക്കുന്നത് അമിത് ഷാ….മോദിയെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് ശൈലിയെ ഒഴിവാക്കി.മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ല!!!?സസ്‌പെന്‍സ് നിലനിര്‍ത്തി ബിജെപി

ദില്ലി: 2019ലെ ലോക്‌സഭാ  തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന തെരഞ്ഞൊടുപ്പ് വേണ്ടെന്ന് ബിജെപി.പ്രതിപക്ഷ ആരോപങ്ങൾക്ക് വസ്തുതകൾ നിരത്തി മറുപടി നൽകണമെന്ന് ബിജെപി അധ്യക്ഷൻ അമിത്ഷാ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസത്യൻ, ജൈന അഭയാർത്ഥികളെ ഒരുമടിയുമില്ലാതെ ഇന്ത്യ സ്വീകരിക്കണം. മൻമോഹൻ സിംഗ് പാർടിയെ പിന്തുടരുന്ന ആളും മോദി പാർടിയെ നയിക്കുന്ന ആളുമാണെന്ന് അമിത്ഷാ പറഞ്ഞു.

കർഷകർ, പിന്നോക്ക-പട്ടികജാതി വിഭാഗങ്ങൾ എന്നിവരെ ലക്ഷ്യം വച്ച് വലിയ പ്രചരണം ഉയർത്തിക്കൊണ്ടുവരാനാണ് ബിജെപി നീക്കം. അതിന്റെ ഭാഗമായാണ് ആയിരത്തിലധികം റാലികൾ സംഘടിപ്പിക്കാനുള്ള നിർവാഹക സമിതി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സ്ഥലങ്ങളിലും ഓരോ റാലിയിൽ പങ്കെടുക്കും. പാർടി അദ്ധ്യക്ഷൻ അമിത്ഷായുടെ കാലാവധി വരുന്ന ജനുവരിയിൽ അവസാനിക്കുമെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. അമിത്ഷാതന്നെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർടിയെ നയിക്കും. ഇന്ധന വിലവർദ്ദന, റഫാൽ ഇടപാട്, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം വലിയ പ്രചരണമാണ് സർക്കാരിനെതിരെ നടത്തുന്നത്.

തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുന്നുവെന്ന് വ്യക്തമാക്കി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രണ്ട് ദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്താണ് അദ്ദേഹം പാര്‍്ട്ടിയുടെ തീരുമാനങ്ങള്‍ വ്യക്തമാക്കിയത്. അടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം പ്രതിപക്ഷത്തെ നേരിടാനുള്ള എല്ലാ തന്ത്രങ്ങളും ഒരുങ്ങി കഴിഞ്ഞതായിട്ടാണ് അമിത് ഷാ സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയടക്കം എല്ലാ സ്ഥലങ്ങളിലും ബിജെപി വന്‍ തേരോട്ടം തന്നെ നടത്തുമെന്നാണ് ഷായുടെ പ്രവചനം.

തല്‍ക്കാലം പാര്‍ട്ടിയുടെ സുപ്രധാന സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളൊന്നും വേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. അതേസമയം മോദിയെ മാത്രം കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് ശൈലിയെ ഒഴിവാക്കുന്നതിലേക്കാണ് ബിജെപി പോകുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ റോള്‍ എന്തായിരിക്കും. ഇതിലെല്ലാം സസ്‌പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ്. പ്രതിപക്ഷത്തിന് ഒരിക്കലും ഊഹിക്കാന്‍ പോലും സാധിക്കാത്ത ക്ലൈമാക്‌സാണ് വരാന്‍ പോകുന്നതെന്നാണ് സൂചന.modi-sad-note

ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബിജെപിയുടെ പ്രചാരണ വാക്യമാണ് അമിത് ഷാ പ്രഖ്യാപിച്ചത്. അജയ് ബിജെപിയെന്ന പ്രചാരണ വാക്യമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉടനീളം പാര്‍ട്ടി ഉപയോഗിക്കുക. പരാജയപ്പെടുത്താനാവാത്ത ബിജെപി എന്നാണ് ഇതിന്റെ അര്‍ത്ഥം. ലോക്‌സഭയ്ക്ക് മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്നുമാണ് അമിത് ഷാ നേതാക്കളോട് നിര്‍ദേശിച്ചത്.
2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബിജെപിയുടെ സുപ്രധാന പ്രചാരകന്‍. അന്ന് അദ്ദേഹത്തിന്റെ താരപകിട്ടില്‍ ആകൃഷ്ടരായി നിരവധി പേര്‍ വോട്ടുചെയ്യാനെത്തിയിരുന്നു. ബിജെപിയെ ഭൂരിപക്ഷത്തിലേക്ക് നയിച്ചതും മോദിയുടെ മാത്രം മികവായിരുന്നു. ഈ സമയത്ത് പിന്നണിയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത് അമിത് ഷായായിരുന്നു. ഗുജറാത്തിലും മോദിയുടെ വിശ്വസ്തനായിട്ടാണ് അമിത് ഷാ അറിയപ്പെട്ടിരുന്നത്. 2019ല്‍ ബിജെപിയെ അമിത് ഷാ നയിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

മോദിയുടെ റോളെന്ത്?

അമിത് ഷാ പാര്‍ട്ടിയെ നയിക്കുമ്പോള്‍ സ്റ്റാര്‍ പ്രചാരകനായ മോദിയുടെ റോള്‍ എന്താവും. ഇതാണ് എല്ലാവരെയും സംശയത്തിലാക്കുന്നത്. മോദി പ്രചാരണം കുറച്ചാല്‍ അത് ബിജെപിക്ക് തിരിച്ചടിയാവില്ലേ എന്ന് ചോദ്യവുമുണ്ട്. എന്നാല്‍ ഇത് സസ്‌പെന്‍സായി നിലനിര്‍ത്തുകയാണ് പാര്‍ട്ടി. പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കാനാണ് ഈ നീക്കം. അമിത് ഷാ മുഖ്യ പ്രചാരകനാവുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ എളുപ്പത്തില്‍ സഖ്യമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

മോദിയെ ഒഴിവാക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നതെങ്കില്‍ തെറ്റി. അതിനുള്ള തന്ത്രങ്ങളും അമിത് ഷാ തയ്യാറാക്കിയിട്ടുണ്ട്. മോദിയെ ബിജെപിക്ക് വോട്ടുകുറയാന്‍ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പ്രചാരണത്തിനിറക്കുമെന്നാണ് സൂചന. ഇതുവഴി വോട്ടര്‍മാര്‍ വലിയ രീതിയില്‍ ആകര്‍ഷിക്കാന്‍ ബിജെപിക്ക് സാധിക്കും. കര്‍ണാടകയില്‍ പ്രതിരോധത്തിലായിരുന്ന ബിജെപി മോദിയുടെ വരവോടെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ പൂര്‍ണമായും പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് സൂചനയുണ്ട്. പകരം മോദിയെ പ്രചാരണത്തിനിറക്കാനാണ് തീരുമാനം. ഇതിന് മോദി തന്നെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യുപിയില്‍ നിന്ന് 71 സീറ്റാണ് ബിജെപി നേടിയത്. എന്‍ഡിഎയുടെ തേരോട്ടത്തില്‍ നിര്‍ണായകമായത് യുപിയാണ്. അതുകൊണ്ട് ഇതേ സീറ്റ് തന്നെ നേടാനാണ് ബിജെപി ശ്രമിക്കുന്നത്. യുപി പിടിച്ചാല്‍ ദില്ലി പിടിക്കാമെന്ന പൊതുധാരണയും ബിജെപിക്കുണ്ട്.

ദേശീയ അധ്യക്ഷന്‍ മാറുമോ?

അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്നാണ് ഇനി അറിയാനുള്ളത്. ജനുവരി ഒന്‍പതിനാണ് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാവുന്നത്. അങ്ങനെ വരുമ്പോള്‍ അദ്ദേഹം ഒഴിയേണ്ടി വരും. ആഭ്യന്തര മന്ത്രി സ്ഥാനം അദ്ദേഹത്തിന് താല്‍പര്യമുള്ളതിനാല്‍ ഗുജറാത്തില്‍ നിന്ന് അമിത് ഷാ മത്സരിക്കും. മന്ത്രിസഭയിലും മോദിയുടെ വിശ്വസ്തനെ കൊണ്ടുവരാനാണ് നീക്കം. ഇതിന്റെ ഭാഗമായിട്ടാണ് ദേശീയ അധ്യക്ഷ പദവി ഒഴിയുന്നത്. പക്ഷേ സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിയ സാഹചര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

2014ല്‍ രാജ്‌നാഥ് സിംഗിന് പകരമാണ് അമിത് ഷാ ദേശീയ അധ്യക്ഷ പദവി ഏറ്റെടുത്തത്. പിന്നീട് രാജ്‌നാഥ് സിംഗ് മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയാവുന്നതാണ് കണ്ടത്. ഇത് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നുണ്ട്. ഇതേ വഴി തന്നെ അമിത് ഷായും പിന്തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ്അതേസമയം രണ്ട് തവണ ഒരാള്‍ക്ക് ബിജെപി അധ്യക്ഷ പദവിയില്‍ ഇരിക്കാന്‍ സാധിക്കും. അതുകൊണ്ട് ഷാ ഈ പദവിയില്‍ തുടരുമോ എന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

2019ലും ഭൂരിപക്ഷം നേടും

2014ലേതിനേക്കാള്‍ വലിയ വിജയം 2019ല്‍ നേടുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള ചാണക്യ തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക തലം മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങാനാണ് അമിത് ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പുകളില്‍ മോദി സര്‍ക്കാരിന്റെ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും നേട്ടങ്ങള്‍ എടുത്തു പറയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട് .

അതത് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. മുഖ്യ കക്ഷികള്‍ ഇല്ലെങ്കില്‍ സ്വാധീനമുള്ള മറ്റ് കക്ഷികളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം തെലങ്കാനയില്‍ നടക്കുന്ന രഹസ്യ സഖ്യ ചര്‍ച്ചയെ ചൂണ്ടിക്കാണിച്ചാണ് ദേശീയ നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധയാണ് ബിജെപി നല്‍കുന്നത്. ബീഹാറിലെ പ്രശ്‌നങ്ങള്‍ അമിത് ഷാ പരിഹരിക്കുമെന്നാണ് സൂചന.

Latest
Widgets Magazine