രണ്ടാം വിവാഹവും പ്രണയ വിവാഹമായിരിക്കുമെന്ന് നടി അമല പോള്‍ ; എല്ലാവരേയും അറിയിച്ചു തന്നെ വിവാഹം നടത്തും

നടി അമലപോളിന്റെ വിവാഹം മാധ്യമങ്ങളെ ഏറെ കുറെ ആഘോഷിച്ചതാണ്.പിന്നാലെ വിവാഹ മോചനവും.രണ്ടു മത വിഭാഗത്തിലായതിനാല്‍ തന്നെ രണ്ടു രീതിയില്‍ കല്യാണം നടത്തി പുതു ജീവിതത്തിലേക്ക് സന്തോഷത്തോടെ കാലെടുത്തുവച്ചെങ്കിലും ആ ബന്ധത്തിന്റെ ആയുസ്സ് വെറും രണ്ടു വര്‍ഷം മാത്രമായിരുന്നു.ഇരുവരും പിരിഞ്ഞു.

വിവാഹ മോചനത്തിന് ശേഷം അമല പോള്‍ കൂടുതല്‍ ഗ്ലാമറസായി ചിത്രങ്ങള്‍ പോസ് ചെയ്ത് വാര്‍ത്തയാകുകയും ചെയ്തു.തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുകയാണെന്നും താരം തുറന്നടിച്ചിരുന്നു.പലപ്പോഴും ഗ്ലാമറസ് പോസ്റ്റുകള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവന്നു.എന്നാല്‍ തന്റെ ശൈലിയില്‍ ഇതിനെല്ലാം ചുട്ട മറുപടിയും അമല നല്‍കി.
തമിഴ് മാഗസിന് കഴിഞ്ഞ ദിവസം അമല അനുവദിച്ച അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് .താന്‍ മറ്റൊരു വിവാഹം കഴിയ്ക്കുമെന്നും സന്യാസിയായി മാറി ഹിമാലയത്തിലേക്ക് പോകാനൊന്നും തയ്യാറല്ലെന്നുമായിരുന്നു അമല പറഞ്ഞത് .അതൊരു പ്രണയ വിവാഹമായിരിക്കുമെന്നും എല്ലാവരേയും അറിയിച്ചായിരുന്നു വിവാഹം നടത്തുക എന്നും താരം വ്യക്തമാക്കി.
വിജയെ താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും മറക്കാനാകുന്നില്ലെന്നുമായിരുന്നു മോചന ശേഷം ആദ്യം അമല നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് .എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുകയാണ് .വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി വാര്‍ത്ത വന്നപ്പോള്‍ അമല സെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്കോടിയതായി ചില തമിഴ് മാധ്യമങ്ങള്‍ ഗോസിപ്പിറക്കിയിരുന്നു.എന്നാല്‍ താന്‍ പുനര്‍വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് വിജയ് തന്നെ തുറന്നു പറഞ്ഞതോടെ വിവാദം അവസാനിക്കുകയായിരുന്നു.
2011ല്‍ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ എല്‍ വിജയ്യുമായി അമല പ്രണയത്തിലായത് .2014 ജൂണ്‍ 12നായിരുന്നു വിവാഹം.ഒരു വര്‍ഷത്തിന് ശേഷം പിരിയുന്നതായി അറിയിച്ച് വിവാഹ മോചന ഹര്‍ജി നല്‍കുകയും 2017ല്‍ പിരിയുകയും ചെയ്തു.

Latest
Widgets Magazine