വിദേശയാത്രകള്‍ മാറ്റി മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്ന് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം: മന്ത്രിമാര്‍ വിദേശയാത്ര മാറ്റിവച്ച് ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ മുഴുകണമെന്ന് ഉമ്മന്‍ചാണ്ടി. മന്ത്രിമാരുടെ സാന്നിദ്ധ്യവും നേതൃത്വവും ജില്ലകളില്‍ വേണ്ട സമയമാണ്.

പ്രളയ ദുരിതാശ്വാസ സഹായമായ പതിനായിരം രൂപ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യുപ്പെട്ടു. ഇതറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടി കത്ത് അയച്ചു. മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകനാരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ ഈ ആവശ്യം. പ്രളയക്കെടുതിക്കിടെ ജര്‍മന്‍ യാത്ര നടത്തിയ മന്ത്രി കെ.രാജു വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

Latest
Widgets Magazine