കലോൽസവ വേദിയിൽ കൂട്ട തല്ല്; നടി പ്രവീണയുടെ മകൾക്കും പരിക്ക്

കലോൽസവ വേദിയിൽ ഒന്നാം സ്ഥാനത്തിനായി കൂട്ട തല്ല് നടന്നു. സംഭവത്തിൽ നടി നടി പ്രവീണയുടെ മകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ജില്ലാ കലോത്സവം കൂട്ടയടിയിലാണ് കലാശിച്ചത്. നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കലോത്സവ നാടക മല്‍സര വേദിയില്‍ കൂട്ടത്തല്ല് നടക്കുകയായിരുന്നു.

നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. പ്രവീണയുടെ മകള്‍ ഗൗരി പ്രമോദ്, ഇതേ സ്‌കൂളിലെ ഗൗരി ജ്യോതിഷ്, അധ്യാപകരായ വിന്‍സെന്റ്, ലക്ഷ്മി രംഗന്‍ തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തെ തുടര്‍ന്ന് കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത് ക്രൈസ്റ്റ് നഗറിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന മുറിയിലാണ്. സംഘര്‍ഷം ആ ഭാഗത്തേക്കും വ്യാപിച്ചത്തോടെ കാര്‍മലിലെ വിദ്യാര്‍ഥിനികള്‍ അതില്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൽസരത്തിൽ ഉണ്ടായ തർക്കങ്ങളും മറ്റും ആയിരുന്നു കൂട്ട അടിക്ക് കാരണം.

Top