കാലിത്തീറ്റ കുംഭകോണം: ലാലുവിനെ ശിക്ഷിച്ച ജഡ്ജിയും മക്കളും തോക്ക് ലൈസന്സിന് അപേക്ഷിച്ചു

റാഞ്ചി: കാലിത്തീറ്റ കുംഭകോണ ക്കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ മൂന്നര വര്ഷം തടവിനു ശിക്ഷിച്ച സിബിഐ ജഡ്ജി ശിവപാല്‍ സിങ്ങും മക്കളും തോക്ക് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷയില്‍ ഒരാഴ്ചക്കിടെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലാലു പ്രസാദ് യാദവിനെതിരായ നാലാം കേസിന്റെ അന്തിമ വാദം ചൊവ്വാഴ്ച ആരംഭിക്കും . ദുംക ട്രഷറിയില്‍ നിന്ന് 3.31 കോടി രൂപ പിന്‍വലിച്ച കേസിന്റെ നടപടികള്‍ അവസാനഘട്ടതിലാണ്. 23 നു അന്തിമ വാദം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ വിധി പ്രഖ്യാപിച്ചേക്കും. അതിനിടെ മൂന്നാം കേസിന്റെ വിധി ബുധനാഴ്ച പ്രഖ്യാപിക്കും.

നേരത്തെ തന്നെ ശിവപാല്‍ സിങ്ങും ലാലുവും കൊമ്പ് കോര്‍ത്തിരുന്നു. വിചാരണ വേളയില്‍ ലാലുവിനെ അദ്ദേഹം കണക്കറ്റ് പരിഹസിക്കുകയും ചെയ്തിരുന്നു. ജയിലില്‍ ആളുകളെ കാണാന്‍ സാധിക്കുന്നില്ലെന്നും തണുപ്പ് അധികമാണെന്നും പറഞ്ഞ ലാലുവിനോട് തണുപ്പ് മാറ്റാന്‍ തബല വായിച്ചാല്‍ മതിയെന്നും ആളുകളെ കാണാനാണ് കോടതിയില്‍ വരാന്‍ പറഞ്ഞതെന്നും ജഡ്ജി പറഞ്ഞിരുന്നു. ലാലുവിന് വേണ്ടി തന്നെ നിരവധിപേര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും എന്നാല്‍ നിര്‍ഭയനായി ജോലി ചെയ്യുമെന്നും സിംഗ് പറഞ്ഞിരുന്നു. എല്ലാ കേസുകളിലും വിധി പറയാന്‍ ദിവസങ്ങള്‍ ശേഷിക്കെ ആണ് ശിവപാല്‍ സിങ്ങും മക്കളും തോക്കിനു അപേക്ഷ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top