കേരളത്തിൽ ആപ്പിന്‍റെ പിന്തുണ; ഫലത്തെ സ്വാധീനിക്കും!..ഇടതുപക്ഷത്തിന് വൻവിജയം ഉണ്ടാക്കും

തിരുവനനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ ഇടതുപക്ഷത്തിന് വൻ വിജയം ഉണ്ടാക്കുന്ന തീരുമാനം ആണ് കേരളത്തിലെ ആം ആദ്മി കേരള ഘടകത്തിന്റെ പിന്തുണയിലൂടെ കിട്ടുന്നത് .
കേരളത്തില്‍ ആംആദ്മി പാര്‍ട്ടിപിന്തുണ ലഭിക്കുന്നത് ചില മണ്ഡലങ്ങളിലെങ്കിലും എല്‍ഡിഎഫിന് വിജയം ഉറപ്പിക്കുന്നതാണ് . ആം ആദ്മി കേരള ഘടകം കണ്‍വീനര്‍ സിആര്‍ നീലകണ്‍ഠന്‍ യുഡിഎഫിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്ന് പ്രഖ്യാപനം നടത്തിയതിനുപിന്നാലെയാണ് കേരളത്തില്‍ പാര്‍‍ട്ടി പിന്തുണയ്ക്കുന്നത് ഇടതുപക്ഷത്തെയാണെന്ന് ദേശീയ ഘടകം വ്യക്തമാക്കിയത്.

ആം ആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സിആർ നീലകണ്ഠനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തു. കേരളത്തില്‍ നിര്‍ണ്ണായക ശക്തിയല്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂര്‍ പോലെയുള്ള മണ്ഡലങ്ങളില്‍ ആപ്പ് പിന്തുണ ഇടതിന് കരുത്ത് പകരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014 ല്‍ കേരളത്തില്‍ 15 സീറ്റകളിലായിരുന്നു ആംആദ്മി മത്സരിച്ചിരുന്നത്. തൃശൂരും എറണാകുളവും ഉള്‍പ്പടേയുള്ള ചില മണ്ഡലങ്ങളിലെങ്കിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കാന്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നു. 2014 ആംആദ്മിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് എറണാകുളത്തായിരുന്നു. 51517 വോട്ടുകളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അനിതാ പ്രതാപ് എറണാകുളത്ത് നേടിയത്. പൂര്‍ണ്ണമായില്ലെങ്കിലും ഇതില്‍ വലിയൊരു ശതമാനം ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചാല്‍ അത് മണ്ഡലത്തിലെ വിധിയെ തന്നെ മാറ്റിമറിക്കും.

തൃശൂരില്‍ ആംആദ്മി ടിക്കറ്റില്‍ മത്സരിച്ച സാഹിത്യകാരി സാറാ ജോസഫ് 44,638 വോട്ടുകളായിരുന്നു നേടിയത്. ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ഈ വോട്ടകളില്‍ വലിയൊരു ശതമാനം ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യൂതോമസിന് ലഭിച്ചേക്കും.

നേരത്തെ ആലത്തൂരില്‍ രമ്യ ഹരിദാസിനായിരുന്നു സിആര്‍ നീലകണ്ഠന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആംആദ്മിയുടെ പിന്തുണ യുഡിഎഫ് ക്യാംപുകളിലും പ്രതീക്ഷ പടര്‍ത്തി. എന്നാല്‍ പിന്നീടാണ് കേന്ദ്ര നേതൃത്വം 20 മണ്ഡലങ്ങളിലും ഇടതിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ശ്രദ്ധേയമായ പ്രകടനങ്ങള്‍ ചാലക്കുടിയില്‍ കെഎം നൂറുദ്ദീന്‍-35189, കോട്ടയത് അനില്‍ ആയിക്കര-26381, ഇടുക്കിയില്‍ സില്‍വി സുനില്‍ 11215, കോഴിക്കോട് കെപി സതീഷ്-13934, തിരുവനന്തപുരത്ത് അജിത് ജോയി 14153 എന്നിങ്ങനെയായിരുന്നു 2014 ലെ ആംആദ്മി പാര്‍ട്ടിയുടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍. കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് ഉത്തര-മധ്യ കേരളത്തിലെ 13 മണ്ഡലങ്ങളിൽ രണ്ടു മണ്ഡലങ്ങളിലൊഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സംസ്ഥാന കൺവീനറായിരുന്ന സിആർ നീലകണ്ഠൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

ഇതിനെതിരേ സംഘടനയിൽനിന്നുതന്നെ എതിർപ്പുയർന്നു. പാർട്ടി കേന്ദ്ര നേതൃത്വത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് സോമനാഥ് ഭാരതി സി ആര്‍ നീലകണ്ഠനെതിരെ നടപടിയെടുക്കുകയായിരുന്നു. അതേസമയം തനിക്കെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു എന്ന് സി ആര്‍ നീലകണ്ഠൻ വ്യക്തമാക്കി. പാര്‍ട്ടി ആശയങ്ങൾ തുടരുമെന്നും നടപടി എടുക്കാൻ ദേശീയ നേതൃത്വത്തിന് അവകാശം ഉണ്ടെന്നും സിആര്‍ നീലകണ്ഠൻ പറഞ്ഞു.

Top