കേരള ഘടകത്തിന് ആശ്വസിക്കാം!ഏകകണ്ഠമല്ല; കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു

ഹൈദരബാദ്:പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനും ആശ്വസിക്കാം. സി.പി.എം ജനറല്‍ സെക്രട്ടറിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയുടെ തെരഞ്ഞെടുപ്പ് ഏകകണ്ഠമല്ലെന്ന് റിപ്പോര്‍ട്ട്. യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ നാല് പേര്‍ എതിര്‍ത്തു. വിയോജിച്ച നാല് പേര്‍ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. എന്നാല്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നിലപാട് സ്വീകരിച്ചു.

17 അംഗ പോളിറ്റ് ബ്യുറോയേയും 95 അംഗ കേന്ദ്രകമ്മറ്റിയേയും തെരഞ്ഞെടുത്തു. നീലോല്‍പല്‍ ബസു, തപന്‍ സെന്‍ എന്നിവരാണ് പോളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. എസ്. രാചന്ദ്രന്‍ പിള്ളയെ നിലനിര്‍ത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള മലയാളി നേതാവ് എ.കെ പദ്മനാഭനെ ഒഴിവാക്കി. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകമ്മറ്റിയില്‍ പുതിയതായി എത്തി. കേന്ദ്രകമ്മറ്റിയില്‍ 19 പുതുമുഖങ്ങളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം  പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന പ്രചരണം നിഷ്ഫലമായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണിലെ കൃഷ്ണമണിപോലെ ഐക്യം കാത്ത് സൂക്ഷിക്കും. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ സിപിഐഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ നോക്കും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ സിപിഐഎം സുസജ്ജമെന്നും യെച്ചൂരി പ്രഖ്യാപിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി.കെ ഗുരുദാസന്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നുമൊഴിവായി. വി.എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി നിലനിര്‍ത്തി. ഹിമാചലില്‍ നിന്നുള്ള പ്രതിനിധി രാകേഷ് സിന്‍ഹ, തമിഴ്‌നാട്ടില്‍ നിന്നുള്ള ഷണ്‍മുഖം എന്നിവര്‍ മത്സരിക്കാന്‍ തയ്യാറായി. എന്നാല്‍ പ്രസീഡിയം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ബസുദേവ് ആചാര്യയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ കേരളത്തില്‍ നിന്നുള്ള പി. രാജേന്ദ്രന്‍ അംഗമാണ്.

Top