ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്ത സത്യമല്ല

കേരളം കാത്തിരുന്ന വാര്‍ത്തയ്ക്ക് സന്തോഷകരമായ പരിസമാപ്തിയായെന്ന് തെറ്റിദ്ധരിച്ച് ജെസ്‌നയുടെ ബന്ധുക്കളുടെ വരെ വിളിയാണ് സംഘത്തിന് ലഭിച്ചത്. എന്നാല്‍ ജെസ്‌നയെ ‘കണ്ടെത്തിയെന്ന’ വിവരം അന്വേഷണസംഘം അറിയുന്നത് ഈ കോളുകളില്‍ നിന്നാണ്.ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് കര്‍ണാടക പോലീസ് പറഞ്ഞതായി ഒരു പത്രമാണ് ഒന്നാം പേജില്‍ വാര്‍ത്ത നല്കിയത്. യാഥാര്‍ഥ്യത്തോട് ഒരിഞ്ചു പോലും അടുത്തുനില്ക്കുന്ന വാര്‍ത്തയല്ല പുറത്തു വന്നിരിക്കുന്നതെന്നാണ് സംഘം പറയുന്നത്.

കര്‍ണാടക പോലീസ് ഇതുസംബന്ധിച്ച് ഒരു വിവരവും ഇതുവരെ നല്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന് പോലും ഉറപ്പിച്ചിട്ടില്ല ക്രൈംബ്രാഞ്ച്. അതിനിടെയാണ് ആശയക്കുഴപ്പം സൃഷ്ടിച്ച പുതിയ വാര്‍ത്ത വന്നത്. മാര്‍ച്ച് 21നു കാണാതായ ദിവസം ജെസ്ന പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് ഈ പ്രദേശത്ത് ക്രൈംബ്രാഞ്ച് ടീമിന്റെ അന്വേഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബന്ധുവീട്ടില്‍ എത്തുന്നതിനു മുന്‍പ് എന്താണ് സംഭവിച്ചതെന്നാണ് അന്വേഷിക്കുന്നത്. എരുമേലിയില്‍നിന്നും അന്നു രാവിലെ ബസില്‍ പുറപ്പെട്ട ജെസ്ന പുലിക്കുന്നില്‍ ബസിറങ്ങി പുഞ്ചവയലിലേക്കു പോയിരുന്നോ എന്നതില്‍ സ്ഥിരീകരണമുണ്ടാകണം. ബസിറങ്ങി ബന്ധുവീട്ടില്‍ എത്തുന്നതിനു മുന്‍പ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായോ എന്നതില്‍ ശാസ്ത്രീയമായ വിലയിരുത്തല്‍ നടത്തുകയാണ് ടീം. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, നാട്ടുകാരും ഇതരസംസ്ഥാനക്കാരുമായ തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവരെ നേരില്‍കണ്ട് പോലീസ് സാധ്യതകള്‍ ആരാഞ്ഞു. പ്രദേശത്തെ റബര്‍ എസ്റ്റേറ്റിലും ആളൊഴിഞ്ഞ തോട്ടങ്ങളിലും പുഴയോരത്തും ടീം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

Top