മന്ത്രിമാരുടെ ശമ്പളം കുത്തനെ കുട്ടി ഗുജറാത്ത് സര്‍ക്കാര്‍; ഉയര്‍ത്തിയത് അര ലക്ഷത്തോളം

ഗുജറാത്ത്: ഗുജറാത്തില്‍ മന്ത്രിമാരുടെ ശമ്പളം കുത്തനെ ഉയര്‍ത്തി. മന്ത്രിമാരുടെ ശമ്പളം 86,000 രൂപയില്‍ നിന്ന് 1.32 ലക്ഷമായി ഉയര്‍ന്നു. അതായത് 54 ശതമാനം വര്‍ധന. നിയമസഭാംഗത്തിന്റെ (എം.എല്‍.എ) പ്രതിമാസ ശമ്പളം 45,000 രൂപ വര്‍ധിപ്പിക്കാന്‍ ഗുജറാത്ത് നിയമസഭ ബില്‍ പാസ്സാക്കി. നേരത്തെ 70, 727 രൂപയായിരുന്നു എംഎല്‍എമാരുടെ ശമ്പളം. ഇപ്പോള്‍ ഇത് 1, 16,316 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 45,589 രൂപയുടെ വര്‍ധന.

ഇതോടെ നിയമനിര്‍മാതാക്കളുടെ പ്രതിദിന ആനുകൂല്യങ്ങള്‍ 200 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയരും.അതിനോടൊപ്പം പ്രതിമാസ തപാല്‍ ആനുകൂല്യം ആയിരം രൂപയില്‍ നിന്ന് 10, 000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. ഈ ബില്‍ നിലവില്‍ വരുന്ന 2017 ഡിസംബര്‍ 22 മുതല്‍ എം.എല്‍.എമാര്‍ക്ക് കുടിശ്ശിക ലഭിക്കും. ഗുജറാത്ത് നിയമസഭയില്‍ 182 അംഗങ്ങളാണുള്ളത്. പുതിയ ശമ്പള പരിഷ്‌കരണം സംസ്ഥാനത്തിന്റെ ഖജനാവിന് 72 ലക്ഷം രൂപ വീതം പ്രതിമാസ ചെലവുകളും സംസ്ഥാന ട്രഷറിയില്‍ പ്രതിവര്‍ഷം പത്തുകോടി രൂപ വീതം അധിക ബാധ്യതയുമുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top