മുസഫര്‍ നഗര്‍ കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ലക്നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2013ലുണ്ടായ ഹിന്ദു മുസ്ലിം വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട ബിജെപി നേതാക്കള്‍ക്കെതിരെയുണ്ടായിരുന്ന കേസുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ സർക്കാർ പിൻവലിക്കാനൊരുങ്ങുന്നു. ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ സഞ്ജീവ് ബാലിയാന്‍ , എംപിയായ ബര്തെന്ദ്ര സിംഗ്, എംഎല്‍എ മാരായ ഉമേഷ്‌ മാലിക്, സംഗീത് സിംഗ് സോം എന്നിവര്‍ക്കെതിരായ കേസുകള്‍ ആണ് പിന്‍വലിക്കുന്നത്.

നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള എട്ട് കേസുകളാണ് പിന്‍വലിക്കുന്നത്. ഇക്കാര്യത്തിലെ ജനഹിതം എന്തെന്നറിയാന്‍ ജില്ലാ മജിസ്ട്രേറ്റിന് യുപി സ്പെഷ്യല്‍ സെക്രട്ടറി രാജ് സിങ് കത്തയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലാപത്തിന് ആഹ്വാനം നല്‍കുന്ന വിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബിജെപി നേതാക്കള്‍ക്കെതിരായ കേസ്. കലാപത്തില്‍ അറുപത്തിമൂന്നോളംപേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

Top