യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ വീട്ടില്‍ രാത്രി തങ്ങി മടങ്ങുമ്പോള്‍ മരണം; തുടയിലും കഴുത്തിലും വെട്ടിയ പാടുകള്‍; അന്വേഷണം കാമുകിയുടെ പിതാവിലേക്ക്

murderഎരുമേലി: അര്‍ദ്ധരാത്രിയില്‍ ബൈക്കുാമയി വീട്ടില്‍ നിന്നിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ റോഡില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവവം കൊലപാതകമെന്ന് സംശയം. മണങ്ങല്ലൂര്‍ താനത്തുപറമ്പില്‍ സൈനുദീന്‍ആരിഫ ദമ്പതികളുടെ മകനായ റെമിസിനെയാണ് (20) എരുമേലികാഞ്ഞിരപ്പള്ളി ഹൈവേയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അപകടമരണമെന്ന് എഴുതിത്ത്ത്തള്ളാന്‍ ലോക്കല്‍ പൊലീസ് ഒരുങ്ങുമ്പോഴും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഏറെയുണ്ട്. റെമിസിന്റെ കാമുകിയുടെ പിതാവിനെ ചുറ്റിപ്പറ്റിയാണ് സംശയങ്ങള്‍ നീങ്ങുന്നത്.

കാമുകിയുടെ മെസേജ് കിട്ടിയതിനെ തുടര്‍ന്നാണ് രാത്രിയില്‍ റെമീസ് ബൈക്കുമായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുന്ന മെസേജ് റെമീസിന്റെ ഫോണില്‍ ഉണ്ടത്രേ. അതിന് ശേഷം രാത്രി പന്ത്രണ്ടര മുതല്‍ രണ്ട് മണിവരെ ഈ വീട്ടില്‍ റെമീസും ഉണ്ടായിരുന്നു. അതിന് ശേഷമാണ് മരണം സംഭവിച്ചിരിക്കുന്നത്. സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറും വാഹനാപകടമല്ല നടന്നതെന്ന സൂചന നല്‍കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴുത്തിന് വെട്ടുള്ളതു പോലെ പൊലീസ് പറയുകയും ചെയ്യുന്നു. കാലിനും വാളുകൊണ്ടുള്ള മുറവിന് സമാനമായ ഒന്നുണ്ട്. ബൈക്കിനാകട്ടെ ചവിട്ടു കൊണ്ടതിന്റെ കേടുപാടുകളാണ് ഉള്ളതും. ഈ സാഹചര്യത്തില്‍ റെമീസിനെ കൊന്ന ശേഷം സ്ഥലത്തുകൊണ്ടിട്ടതാകാമെന്നാണ് ആക്ഷേപം. അപകടം പറ്റിയ സ്ഥലത്ത് രക്തം തളം കെട്ടി നില്‍ക്കാത്തതും സംശയം കൂട്ടുന്നു. പണി ചെയ്യാനായി ഒതുക്കിയിട്ടിരുന്ന പെട്ടി ഓട്ടോയ്ക്ക് സമീപമാണ് ബൈക്കിനേയും റെമീസിനേയും കണ്ടത്. ഈ പെട്ടി ഓട്ടോ പൊളിക്കാനായി റോഡരികില്‍ ഒതുക്കിയിട്ടതാണ്. പ്രദേശ വാസികള്‍ക്കെല്ലാം ഇത് അറിയാവുന്നതുമാണ്.

ഓട്ടോയുടെ പിന്‍ഭാഗത്തെ ടയര്‍ പഞ്ചറാണ്. അപകടത്തിലാണ് ഇത് സംഭവിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ആരോ മനപ്പൂര്‍വ്വം ചെയ്തതാണിതെന്നാണ് നാട്ടുകാരുടെ പക്ഷം. അല്ലാത്ത പക്ഷം അപകടം നടന്നിടത്ത് രക്തം കെട്ടികിടക്കുമായിരുന്നു. റെമീസിന്റെ മൊബൈല്‍ വിശദമായി പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വാക്കുകളില്‍ തന്നെ കഴുത്തിലെ മുറിവ് വാളുകൊണ്ട് ഉണ്ടായതാകാമെന്ന സൂചനയുണ്ട്.

റെമീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപിച്ച് നാട്ടുകാര്‍ റോഡുപരോധിച്ചിരുന്നു. ഇതോടെയാണ് വിശദമായ അന്വേഷണം നടത്താനായി ജില്ലാ പൊലീസ് മേധാവി എം പി ദിനേശ് ക്രൈംബ്രാഞ്ചിനെ അന്വേഷണ ചുമലത ഏല്‍പ്പിച്ചത്. മരണം സംബന്ധിച്ചു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ന് ആണ് സംഭവം. ശബരിമല ദര്‍ശനത്തിനു പോവുകയായിരുന്ന തീര്‍ത്ഥാടക സംഘമാണ് യുവാവിനെ ആദ്യം കണ്ടത്. പാഞ്ഞെത്തുന്ന വണ്ടികള്‍ യുവാവിന്റെ ശരീരത്തില്‍ കയറാനുള്ള സാധ്യത കണക്കിലെടുത്തു തീര്‍ത്ഥാടകര്‍ വണ്ടി റോഡിനു നടുവില്‍ നിര്‍ത്തിയിട്ടശേഷം പരിസരവാസികളെ വിളിച്ചുണര്‍ത്തി. ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരും സ്ഥലത്തെത്തി.

കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ബന്ധുവിന്റെ ബൈക്കുമായി അര്‍ധരാത്രിയാണു റെമിസ് വീട്ടില്‍നിന്നു പുറപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. രാത്രി രണ്ടു മണിക്കൂര്‍ എവിടെയോ ചെലവഴിച്ചശേഷം തിരികെ മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടതെന്നു സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. എന്നിട്ടും ഈ വീടിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയില്ല. റെമീസിന്റെ മരണ ശേഷവും മൊബൈലിലേക്ക് മെസേജുകളുടെ പ്രവാഹമായിരുന്നു. റെമിസിന്റെ കഴുത്തിനു താഴെയും തുടയിലും സാരമായ മുറിവേറ്റിട്ടുണ്ട്. വാഹനാപകടമാണെങ്കില്‍ കഴുത്തിലെ മുറിവ് എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തതയുമില്ല. റെമീസ് മരിച്ച് കിടന്നത് കണ്ട ഓട്ടോറിക്ഷക്കാര്‍ക്ക് പോലും പ്രഥമദൃഷ്ട്യാ കൊലപാതകമാണിതെന്ന വ്യക്തമായിരുന്നു. അങ്ങനെയാണ് മരണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം തെളിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

Top