ശ്രീനാഥിന്‍റെ മരണം; പുറത്തുവരുന്ന തെളിവുകള്‍ ദുരൂഹം

2010 മെയിലാണ് ശ്രീനാഥിനെ കോതമംഗലത്തുള്ള മരിയ ഹോട്ടലിന്‍റെ 102ാം മുറിയിൽ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കാണപ്പെട്ടത്. മോഹൻലാലിന്‍റെ ശിക്കാർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായാരുന്നു മരണം. ശ്രീനാഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് നടൻ തിലകൻ പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ശ്രീനാഥ് മരിച്ചിട്ട് ഏഴു വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്‍റ മരണത്തിലെ ദുരൂഹത അവസാനിക്കാതെ തുടരുകയാണ്. ആത്മഹത്യയാണെന്ന് പോലീസ് പറയുമ്പോഴും ചില സംശയങ്ങൾ അവശേഷിക്കുകയാണ്. ശ്രീനാഥിന്‍റെ മരണത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുമ്പോൾ നിർണായകമായ പലതും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യക്തിപരമായ പ്രശ്നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാല് മാസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ശ്രീനാഥിന്‍റെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുമ്പോള്‍ വിലപിടിപ്പുള്ള പലതും നഷ്ടമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ശ്രീനാഥിന്‍റെ മൃതദേഹം കണ്ടെത്തുമ്പോൾ അദ്ദേഹത്തിന്‍റെ പഴ്സും മൊബൈലും നഷ്ടപ്പെട്ടിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇത് മരണത്തിൽ ദുരൂഹത വർധിപ്പിച്ചിരിക്കുകയാണ്. പ്രോപ്പർട്ടി ലിസ്റ്റിൽ ഉണ്ടായിരുന്നത് ആത്മഹത്യയ്ക്ക് ഉപയോഗിച്ച മൂർച്ചയുളള ബ്ലേഡ് മാത്രമാണ്.

ഷൂട്ടിങിനായി താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥ് പ്രശ്നമുണ്ടാക്കിയിരുന്നതായി ഇൻക്വസ്റ്റിൽ ഉണ്ട്. എന്നാൽ പ്രശ്നമുണ്ടാക്കിയത് ആരുമായിട്ടാണെന്നത് ഇപ്പോഴും ദുരൂഹമാണ്.

2010 മെയ് 18ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19ന് ഷൂട്ടിങിൽ പങ്കെടുത്തു. 19ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ലെന്നാണ് ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകനായ വിനോദ് കുമാർ മൊഴി നൽകിയിരിക്കുന്നത്.

ഷൂട്ടിങിൽ പങ്കെടുപ്പിക്കാത്തതിനാലും സിനിമയിൽ നിന്ന് നീക്കം ചെയ്തേക്കാനിടയുണ്ടെന്ന അറിവിലും ഉണ്ടായ വിഷമം മൂലം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് വിനോദ് പറയുന്നത്.

Top