സിസ്റ്റര്‍ ലൂസിയെ പുറത്താക്കുമെന്ന് സന്യാസ സഭാ നേതൃത്വം; വീണ്ടും മുന്നറിയിപ്പ് നോട്ടീസ്

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ വീണ്ടും സന്യാസ സഭ നേതൃത്വം. പുറത്താക്കുമെന്ന മുന്നറിയിപ്പുമായി സഭാ നേതൃത്വം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും നോട്ടീസ് നല്‍കി. അച്ചടക്കലംഘനത്തിന് നേരത്തെ വിശദീകരണം നല്‍കിയെങ്കിലും അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദര്‍ സുപ്പീരിയര്‍ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

പതിനൊന്ന് അച്ചടക്കലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് മദര്‍ സുപ്പീരിയര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. ഇതിന് മാര്‍ച്ച് 20-നകം കൃത്യമായ വിശദീകരണം നല്‍കണമെന്നും അല്ലെങ്കില്‍ പുറത്താക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. ഇതോടെ സഭയും സിസ്റ്റര്‍ ലൂസി കളപ്പുരക്കലും തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാര്‍ വാങ്ങിയതും പുസ്തകപ്രകാശനം നടത്തിയതും മാധ്യമങ്ങളില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവര്‍ക്കെതിരെ സന്യാസിനി സമൂഹ ആരോപിച്ചിരിക്കുന്നത്. അതേസമയം, ഇത്തവണ ലഭിച്ച നോട്ടീസില്‍ കുറ്റങ്ങളുടെ എണ്ണം വര്‍ധിച്ചെന്നും നേരത്തെ നല്‍കിയ വിശദീകരണത്തില്‍നിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലെന്നും സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴും നല്ലരീതിയിലാണ് ജീവിക്കുന്നതെന്നും തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും സഭയെ തൃപ്തിപ്പെടുത്തുന്ന മറുപടി നല്‍കാനാകില്ലെന്നും സന്യാസിനി സഭയില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

Top