ഹോട്ട് ചിത്രവുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം; ഞെട്ടല്‍ മാറാതെ ഭക്തര്‍ !

Radhe Maaനാസിക്: പല ആള്‍ദൈവങ്ങളെയും കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഹോട്ട് താരം സണ്ണിലിയോണിന്റെ ആരാധികയായ ഒരു ആള്‍ദൈവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. രാധാമോ എന്ന പേരില്‍ അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഇവര്‍ സുന്ദരിയായതിനാല്‍ തന്നെ നേരത്തെ ആരാധകരെ നേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലായ ദൈവത്തിന്റെ ഹോട്ട് ചിത്രമാണ് ഇവരെ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്.

മിനി സ്‌കേര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവര്‍ അനുയായികളോട് തന്നെ എടുത്തുയര്‍ത്താന്‍ പറയുന്ന രംഗം ടിവി റിയാലിറ്റി ഷോ താരം രാഹുല്‍ മഹാജന്‍ ട്വീറ്റ് ചെയ്തതോടെയാണ് രാധേമാ ചിത്രങ്ങള്‍ വൈറലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈയില്‍ കഴിയുന്ന ഇവരുടെ യഥാര്‍ത്ഥ പേര് സുഖ്‌വിന്ദര്‍ കൗര്‍ എന്നാണ്. പഞ്ചാബ് സ്വദേശിനിയാണ്. അതേസമയം, രാധേമായ്‌ക്കെതിരെ സ്ത്രീധന നിരോധന നിയപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിനിയില്‍ നിന്ന് ഭര്‍തൃബന്ധുക്കള്‍ ഏഴ് ലക്ഷം രൂപയും സ്വര്‍ണവും വിവാഹചെലവും ആവശ്യപ്പെടാന്‍ ഇവര്‍ നിര്‍ദേശിച്ചുവെന്നാണ് പരാതി.

നീലച്ചിത്രത്തില്‍ നിന്ന് ബോളിവുഡിലെത്തിയ സണ്ണിലിയോണിന്റെ കടുത്ത ആരാധികയാണ് വിവാദ ആള്‍ദൈവമെന്നും പരാതിക്കാരി ആരോപിക്കുന്നു. അതേസമയം, ഇവര്‍ പ്രകോപനപരമായ വേഷം ധരിക്കുന്നുവെന്നും അനുയായികളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ പോലും അനുവദിക്കുമെന്നും മുംബൈയില്‍ നിന്നുളള അഭിഭാഷക ഫാല്‍ഗുനി ബ്രഹ്മഭട്ട് ആരോപിച്ചു.

Top