മമ്മൂട്ടിയെയും പിന്നിലാക്കി ദിലീപ്: ഒറ്റ ആഴ്ചയിൽ കൊയ്തത് 15 കോടി; പ്രതിഫലം മൂന്നരക്കോടി

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിൽ നിന്നും പടിയടച്ചു പിണ്ഡംവയ്ക്കാനൊരുങ്ങിയവർക്ക് തകർപ്പൻമറുപടിയുമായി ദിലീപിന്റെ തകർപ്പൻ റീ എൻട്രി..! ആദ്യ വാരകലക്ഷനിൽ മമ്മൂട്ടിയെ പിന്നാലാക്കിയ ദിലീപിന്റെ രാമലീല,. 15 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. പുലിമുരുകനും ബാഹുബലിയ്ക്കും തൊട്ടുപിന്നിൽ നിൽക്കുന്ന രാമലീല പിന്നിലാക്കിയിരിക്കുന്നത് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിനെ തന്നെയാണ്.
രാമലീലയുടെ ആദ്യവാര കളക്ഷൻ പുറത്ത് വരുമ്പോൾ രാമലീലയുടെ നേട്ടം 15.81 കോടിയാണ്. കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന ആദ്യവാര കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് രാമലീല.
ആദ്യ വാര കളക്ഷനിൽ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കിയാണ് ദിലീപ് മൂന്നാം സ്ഥാനത്ത് എത്തിയത്. ആദ്യ വാരം ദ ഗ്രേറ്റ് ഫാദർ നേടിയത് 15.78 കോടി രൂപയാണ്. നിലവിൽ നാലാം സ്ഥാനത്താണ് ദ ഗ്രേറ്റ് ഫാദർ.
രാമലീല മൂന്നാം സ്ഥാനത്താണെങ്കിൽ മലയാള ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ്. 31.75 കോടിയുമായി ബാഹുബലി 2 ഒന്നാമതും 25.43 കോടിയുമായി പുലിമുരുകൻ രണ്ടാം സ്ഥാനത്തുമാണ്. അങ്ങനെ മലയാളത്തിൽ മോഹൻലാലിന് തൊട്ടുപിന്നിൽ ദിലീപ് ഇടം നേടി.
ആദ്യ വാര കളക്ഷനിൽ മമ്മൂട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ ദിലീപ് ആദ്യ മമ്മൂട്ടിയെ പിന്നിലാക്കിയത് പ്രതിഫലത്തിന്റെ കാര്യത്തിലായിരുന്നു. രണ്ട് മുതൽ രണ്ടര വരെയാണ് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം. എന്നാൽ രാമലീലയുടെ വിജയത്തോടെ ദിലീപ് പ്രതിഫലം മൂന്നര കോടിയായി ഉയർത്തി പ്രതിഫലത്തിലും രണ്ടാമനായി.
അമ്പത് കോടി ക്ലബ്ബ് ലക്ഷ്യം വച്ച് മുന്നോട്ട് കുതിക്കുകയാണ് ദിലീപിന്റെ രാമലീല. അതിവേഗം പത്ത്, ഇരുപത്, 25 കോടികൾ ചിത്രം പിന്നിട്ടു കഴിഞ്ഞു. രാമലീലയ്ക്ക് ശേഷം തിയറ്ററിലേക്ക് നിരവധി ചിത്രങ്ങൾ പ്രദർശനത്തിനെത്തിയെങ്കിലും അത് രാമലീലയെ ബാധിച്ചിട്ടില്ല.
അമ്പത് കോടി ക്ലബ്ബ് ലക്ഷ്യം വച്ച് മുന്നോട്ട് പോകുമ്പോൾ രാമലീലയ്ക്ക് കനത്ത വെല്ലുവിളിയാകുന്നത് പൈറസിയാണ്. വ്യാജൻ ഇന്റർനെറ്റിൽ പ്രചരിപ്പിച്ച പന്ത്രണ്ടോളം പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഓരോ തവണ വ്യാജൻ ഇന്റർനെറ്റിൽ നിന്ന് മാറ്റുമ്പോഴും പുതിയ പതിപ്പുകൾ പ്രത്യക്ഷപ്പെടുകയാണെന്ന് സംവിധായകൻ അരുൺ ഗോപി പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാമലീലയും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ചിത്രം പൂർത്തിയായിരുന്നെങ്കിലും റിലീസ് ആശങ്കയിലാകുകയായിരുന്നു. പലപ്പോഴായി റീലീസ് മാറ്റിയ ചിത്രം ഒടുവിൽ പൂജ അവധിയ്ക്ക് തിയറ്ററിലെത്തുമ്പോഴും ദിലീപ് ജയിലിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top