പതിനാറുകാരിയെ പത്ത് ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കി

പതിനാറുകാരിയായ പെണ്‍കുട്ടിയെ പത്തുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കെയെന്ന് പരാതി. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പത്തുദിവസം ബന്ദിയാക്കിയശേഷം നാലു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും മാംസം ബലമായി തിന്നാന്‍ പ്രേരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. അക്രം, അസ്ലം, അയൂബ്, സലിം എന്നിവര്‍ക്കെതിരെയാണ് പരാതിയെന്ന് പോലീസ് ഓഫീസര്‍ മുഹമ്മദ് റിസ്‌വാന്‍ പറഞ്ഞു. മുസാഫര്‍നഗറിലെ അമ്മാവനെ കാണാനായി പോകവെ സപ്തംബര്‍ 6നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ യുവാക്കള്‍ കാറില്‍ കൊണ്ടുപോവുകയായിരുന്നു. കാറില്‍ കയറിയ ഉടന്‍ പെണ്‍കുട്ടിയെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി. കണ്ണുകള്‍ മൂടിയശേഷം അജ്ഞാതമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു. സപ്തംബര്‍ 16ന് ഗംഗാ കനാല്‍ ബ്രിഡ്ജിനടുത്ത് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സംഭവം പോലീസിനോട് പറയരുതെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയി. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഹിന്ദുമത വിശ്വാസിയായ പെണ്‍കുട്ടിയെ മാസം കഴിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്തെ ബിജെപി നേതാക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.

Latest
Widgets Magazine