കല്‍പ്പറ്റയില്‍ ഊമയായ സ്ത്രീയെ 19കാരന്‍ പീഡിപ്പിച്ചു

ഊമയായ സ്ത്രീയെ പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. ഗോള്‍ഡ് ലാന്‍ഡ് സ്വദേശി മണികണ്ഠന്‍ ആണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി മണികണ്ഠന്‍ അവിവാഹിതയായ സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു. ഉപദ്രവിക്കുന്നതിനിടെ സംസാരികാന്‍ കഴിയാത്ത പെണ്‍കുട്ടി കരഞ്ഞു കൈകള്‍ കൊണ്ട് വീടിനുളളിലെ സാധനങ്ങള്‍ ഉരുട്ടിചാടിച്ച് ശബ്ദം ഉണ്ടാക്കി ആളെ കൂട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മണികണ്ഠന്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം പത്തൊമ്പതുകാരന്‍ യുവതിയൊട് പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ശേഷം ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഊമയായ യുവതി മണികണ്ഠനെതിരെ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ എസ്‌ഐ ഭാനുമതിയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ആണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു.

Latest
Widgets Magazine