---------------------------------------------------------------------------------------------------------------------------------

ഇസ്‌ളാമികള്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുന്നു..വാര്‍ത്തക്ക് പിന്നില്‍ !

കാബൂള്‍:വിശാവാസികള്‍ക്കിടയില്‍ ഭീതി വിതച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നു .അഫ്ഗാനിസ്ഥാനില്‍ നാളെ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമെനാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത് .എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ വാര്‍ത്ത തട്ടിപ്പ് ആണെന്നാണ് പുറത്തു വരുന്നത് . വാട്‌സ് ആപ്പ് സന്ദേശമായി സ്മാര്‍ട്ട്‌ഫോണുകളിലൂടെ പറക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം ആണെന്നും ഒരു മാധ്യമങ്ങളും ഇത്തരത്തിലുള്ള ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല എന്നിരിക്കെ എല്ലാവരും ഷെയര്‍ ചെയ്യണം ആവശ്യപ്പെട്ടാണ് എത്തുന്നത്.

നാളെ ഉച്ചകഴിഞ്ഞ് അഫ്ഗാനിലെ ഇസ്‌ളാമികള്‍ 22 ക്രിസ്ത്യന്‍ മിഷണറിമാരെ തൂക്കിലേറ്റുമെന്നും ഇവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ന്യൂസ് വേഗത്തില്‍ കൈമാറുമ്പോള്‍ അനേകര്‍ക്ക് കൂടി ഇതിന് അവസരം കിട്ടുമെന്നാണ് സന്ദേശം. അതേസമയം ഇമെയിലായും ടെക്‌സ്റ്റ് മെസേജായും സെല്‍ഫോണുകള്‍ വഴി പറക്കുന്ന സന്ദേശം 2009 ലെ സംഭവമാണെന്ന് ചില വെബ്‌സൈറ്റുകള്‍ പറയുന്നുണ്ട്.prayer request

അതിന് ശേഷം 22 മിഷണറിമാരേയോ അവരുടെ കുടുംബങ്ങളെയോ ആരെങ്കിലും പിടിച്ചു വെച്ചിട്ടുള്ളതായി മനുഷ്യാവകാശ പ്രവര്‍ത്തകരോ, ഏതെങ്കിലും ന്യൂസ് റിപ്പോര്‍ട്ടുകളില്‍ നിന്നോ ഒരു വിവരവും പുറത്തു വന്നിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ ഏതെങ്കിലും തരത്തിലുള്ള മിഷിനറി പ്രവര്‍ത്തങ്ങള്‍ നടക്കുന്നുണ്ടോ എന്ന് തന്നെ വ്യക്തമല്ല.

എന്നാല്‍ 2007 ജൂലൈ 19 ന് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചില 23 പള്ളി പ്രവര്‍ത്തകരെ താലിബാന്‍ സേന ബന്ദികളാക്കിയിരുന്നു. ഇവരില്‍ രണ്ടു പേരെ വെടിവെച്ചു കൊല്ലുകയും റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 21 പേരെ ദക്ഷിണ കൊറിയന്‍ ഭരണകൂടം 20 ദശലക്ഷം ഡോളര്‍ മോചനദ്രവ്യം നല്‍കി മോചിപ്പിക്കുകയും ചെയ്തു.ഇത്തരം കള്ള പ്രചരണത്തിന് എതിരെ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.ചില ക്രിസ്ത്യന്‍ വെബ് സൈറ്റുകള്‍ എന്ന പേരില്‍ ക്രിസ്ത്യന്‍ വാര്‍ത്തകള്‍ മാത്രം ഇട്ടതിനുശേഷം സാമ്പത്തിക തട്ടിപ്പ് നടത്തുന്നുണ്ട്. ഇത്തരം ഭീതി വിതച്ച് വാര്‍ത്ത പ്രചരിപ്പിക്കുന്നതും ഇത്തരക്കാര്‍ ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

Latest