25 ലക്ഷത്തിന്റെ വിദേശ കറൻസി കടത്തി: നെടുമ്പാശേരിയിൽ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: 25 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസിയുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യുവാവിനെ പിടികൂടി.  ടൈഗർ എയർവേയ്‌സിൽ മലേഷ്യയിലേയ്ക്ക്് കടത്തുകയായിരുന്നു കറൻസികളെന്നാണ് കസ്റ്റംസ് സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന. മയക്കുമരുന്നിനും സ്വർണ്ണത്തിനും പിന്നാലെ നെടുമ്പാശേരി വഴി വിദേശ കറൻസി കടത്തുന്ന സംഘവും സജീവമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇയാൾ തമിഴ്നാട് തിരുപ്പുർ സ്വദേശിയാണെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം രേഖകളില്ലാതെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 7.14 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളുമായി മലയാളി യുവാവ് പിടിയിലായിരുന്നു . കാസർകോട് സ്വദേശി അബ്ദുൾഹമീദ് കൊടിയമ്മയാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ദുബായിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്.സുരക്ഷാ പരിശോധനയ്ക്കിടെ പെരുമാറ്റത്തിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 3,57,200 രൂപമൂല്യമുള്ള 5000 അമേരിക്കൻ ഡോളർ പിടികൂടിയത്. തുടർന്ന് പരിശോധിച്ചപ്പോൾ 3,56,800 രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറൻസികളും പിടിച്ചെടുത്തു

Latest
Widgets Magazine