പയ്യന്‍റെ കുങ്ഫു പരീക്ഷണം; കത്തി നശിച്ചത് 40 ബൈക്കുകള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  

ഹാന്‍യിന്‍: പയ്യന്റെ കുങ്ഫു പരീക്ഷണത്തില്‍ കത്തി നശിച്ചത് നാല്‍പ്പത് ബൈക്കുകള്‍. ചൈനയിലെ ഹാന്‍യിന്‍ പ്രവിശ്യയിലാണ് സംഭവം. പയ്യന്‍ സിനിമയിലെപ്പോലെ കുംങ്ഫു അനുകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് പിന്നില്‍. പാര്‍ക്കിങ് സ്ഥലത്ത് വച്ചിരിക്കുന്ന ഒരു ബൈക്കിന്റെ സീറ്റിന് മുകളില്‍ മെഴുകുതിരി കത്തിച്ചുവെച്ചായിരുന്നു കുട്ടിയുടെ കുങ്ഫു പരീക്ഷണം.  തിരി കത്തിച്ചുവെച്ച കുട്ടി സിനിമയില്‍ കാണിക്കുന്നത് പോലെ മുഷ്ടി ചുരുട്ടി പായിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം പരാജയപ്പെട്ടു.  കുറേ സമയം ഇതുതന്നെ തുടര്‍ന്നു. മടുത്ത കുട്ടി തീയണക്കാതെ മടങ്ങി. എന്നാല്‍ പിന്നീട് ബൈക്കില്‍ തീ പടരുകയും സ്ഥലത്തുണ്ടായിരുന്ന നാല്‍പതോളം ബൈക്കുകള്‍ കത്തിനശിക്കുകയുമായിരുന്നു.  ഇത്രയും വലിയ അപകടം നടന്നിട്ടും ആര്‍ക്കും പരിക്കേറ്റിട്ടില്ല. കുട്ടിയുടെ പ്രകടനം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നാശനഷ്ടം വരുത്തിയതിന് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 15000 ഡോളര്‍ തുക നഷ്ടപരിഹാരം ഈടാക്കി. എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അപകടത്തില്‍പെട്ട വ്യക്തി കത്തിയെരിയുന്നത് ക്യാമറയില്‍ പകര്‍ത്തി ജനക്കൂട്ടം; മനുഷ്യത്വം മരവിക്കുന്ന സംഭവം മഹാരാഷ്ട്രയില്‍ നിന്ന്‌ അടിവസ്ത്രം മാത്രം ധരിച്ച് സ്‌റ്റൈലായി ഒരു ബൈക്ക് റൈഡ്; മാറുപോലും മറക്കാതെ യുവാവിനെ കെട്ടിപിടിച്ച് പിന്നിലിരുന്ന യുവതി ഫോട്ടോവിനു പോസ് ചെയ്തു വാഹനയാത്രക്കാര്‍ക്ക് ഇനി രക്ഷയില്ല; നാല് വയസ്സുള്ള കുട്ടിക്കും ഹെല്‍മറ്റ് നിര്‍ബന്ധം; കാറില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; ലോക്‌സഭയിലെത്തിയ ബില്‍ ഇങ്ങനെ ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കില്ല; തിങ്കളാഴ്ച മുതല്‍ മലയാളികള്‍ കുറച്ചു കഷ്ടപ്പെടും; നിയമം തെറ്റിച്ചാല്‍ പിഴ അടയ്ക്കണം ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ല; പുതിയ തീരുമാനം ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍
Latest
Widgets Magazine