നാല്‍പത് ഇഞ്ച് നീളമുള്ള കാലുകളുമായി ഒരു മോഡല്‍…

ഈ സ്വീഡിഷ് മോഡലിന് ഇന്‍സ്റ്റഗ്രാമില്‍ 150,000 ഫോളോവേഴ്സ് ഉണ്ട്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് 34കാരിയായ ലാ ഓസ്ട്രജന്‍. നാല്‍പത് ഇഞ്ചാണ് കാലുകളുടെ നീളം. അഞ്ച് അടി 10 ഇഞ്ച് ഉയരമുണ്ട് ലായ്ക്ക്. തന്റെ ഈ നീണ്ട കാലുകളോടാണ് ഈ മോഡല്‍ നന്ദി പറയുന്നത്. ഒരുകാലത്ത് താന്‍ ഇഷ്ടപ്പെടാതിരുന്ന കാലുകള്‍ തന്നെ പിന്നീട് തന്നെ പ്രശസ്തയാക്കിയെന്ന് ലാ വിശ്വസിക്കുന്നു. സ്‌കൂള്‍ പഠനകാലത്ത് ഈ നീണ്ട കാലുകള്‍ ഒരു ഭാരമായിരുന്നു ലായ്ക്ക്. നിരവധി കളിയാക്കലുകള്‍ ഏറ്റുവാങ്ങി. പിന്നീടാണ് തന്റെ ശരീരത്തെ എങ്ങനെ സ്‌നേഹിക്കണമെന്ന് ലാ മനസിലാക്കിയത്. തുടര്‍ന്ന് ബോഡി ബില്‍ഡറായ ടോര്‍ബ്‌ജോണെ വിവാഹം കഴിച്ചു. ഇപ്പോള്‍ രണ്ട് പേരും ഇന്റര്‍നെറ്റില്‍ സ്റ്റാറാണ്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.

Top