ഇന്ത്യയിലെ എയ്ഡ്‌സ് രോഗികളില്‍ 40 ശതമാനവും സ്ത്രീകള്‍; ആശങ്കയോടെ രാജ്യം

ന്യൂഡല്‍ഹി: ഇന്ത്യയിലെ എയ്ഡ്‌സ് ബാധിതരില്‍ 40 ശതമാനവും സ്ത്രീകളാണെന്ന് സര്‍വ്വേ. 2030ഓടെ ഭാരതത്തെ എയ്ഡ്‌സ് വിമുക്തമാക്കുകയെന്ന ലക്ഷ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഇത് ഉയര്‍ത്തുക.

അതായത് എയ്ഡ്‌സ് ബാധിച്ച സ്ത്രീകളില്‍ നിന്ന് അത് കുട്ടികളിലേക്കും വിദ്യാഭ്യാസമില്ലാത്ത ലൈംഗികത്തൊഴിലാളികളില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാനുള്ള സാധ്യത വളരെക്കൂടുതലാണെന്നതാണ് ആശങ്കയ്ക്ക് കാരണം. അഞ്ചു വര്‍ഷംകൊണ്ട് എച്ച്‌ഐവി ബാധിതരുടെ എണ്ണം കുറയുന്നുണ്ട്. പുതിയതായി എയ്ഡ്‌സ് ബാധിക്കുന്നവരുടെ എണ്ണം 2015ല്‍ 86000 ലേക്ക് കുറഞ്ഞു. 66 ശതമാനം കുറവ്.2007ല്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം 22.26 ലക്ഷമായിരുന്നു. ഇത് 2015ല്‍ 21.17 ലക്ഷമായി കുറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top