കൊറെഗാവ്: ദളിതര്‍ക്കെതിരായ ഹിന്ദുത്വവാദികളുടെ സംഘര്‍ഷം കലാപമായി മാറുന്നു; ഒരു മരണം നിരവധിപേര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ദളിതര്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ സാമുദായിക സംഘര്‍ഷം കലാപമായി മാറുന്നു. ദളിത് മറാത്താ വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്. തിങ്കളാഴ്ച ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ (വിജയ് ദിവസ്)പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ കാവി കൊടികളുമായി മറാത്ത വിഭാഗക്കാര്‍  നടത്തിയ അക്രമമാണ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത്.

തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ അക്രമത്തില്‍ ദളിത് വിഭാഗക്കാരുടെ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച അക്രമികളും ദളിതുകളും തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കല്ലേറുമുണ്ടായി. വ്യാപകമായി വാഹനങ്ങള്‍ അടിച്ചും എറിഞ്ഞു തകര്‍ത്തു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘര്‍ഷത്തെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു രാവിലെ വിവിധ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ നിശ്ചലമായി. ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെയും സംഘര്‍ഷം ബാധിച്ചു.

നിരവധി വാഹനങ്ങളാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. ഉച്ചയോടെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ദളിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പ്പതോളം വാഹനങ്ങള്‍ ഇതുവരെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

ഗുജറാത്തില്‍നിന്നുള്ള ദളിത് നോതാവ് ജിഗ്നേഷ് മേവാനി നാളെ മുംബൈയിലെത്തും. അതേസമയം കൊറേഗാവ് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. ഇന്നലത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും സി ഐ ഡി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും ഫഡ്നാവിസ് അറിയിച്ചു.

1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള കൊരേഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ 500 ദളിത് സൈനികരുണ്ടായിരുന്നു. 20000 പേരടങ്ങിയ ഉന്നത ജാതിക്കാരുടെ മറാത്ത സൈന്യത്തിനു മേല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു. ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെയായിരുന്നു ആക്രമണമുണ്ടായത്.

Top