45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ 12 ആ​ഴ്ച വളർച്ചയു​ള്ള ഭ്രൂ​ണം; സംഭവം കോഴിക്കോട്

കോ​ഴി​ക്കോ​ട്: 45 ദി​വ​സം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ​നി​ന്ന‌് ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള ശി​ശു​വി​നെ അ​പൂ​ർ​വ ശ​സ‌്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ‌് ശ​സ‌്ത്ര​ക്രി​യ ന​ട​ന്ന​ത‌്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ ആ​ൺ​കു​ട്ടി​യു​ടെ വ​യ​റ്റി​ലാ​ണ് 12 ആ​ഴ്ച വളർച്ചയു​ള്ള ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള ശി​ശു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചു ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം ഉ​ണ്ടാ​കു​ന്ന ഈ ​അ​വ​സ്ഥ വൈ​ദ്യ​ശാ​സ‌്ത്ര​ത്തി​ൽ സ്വീ​റ്റ​സ് ഇ​ൻ​സീ​റ്റെ എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഇ​ര​ട്ട​ക​ളാ​യി വ​ള​രേ​ണ്ടി​യി​രു​ന്ന കു​ട്ടി​ക​ളി​ലൊ​ന്ന് മ​റ്റേ കു​ഞ്ഞി​ന്‍റെ വ​യ​റ്റി​ൽ കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണി​ത്. കു​ട്ടി​യു​ടെ ക​ര​ളി​നും കു​ട​ലു​ക​ൾ​ക്കും ഇ​ട​യി​ലാ​യി പ്ലാ​സ​ന്‍റ​യി​ൽ പൊ​തി​ഞ്ഞ ഭ്രൂ​ണ​ത്തെ ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​ര​ത്തെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. കു​ഞ്ഞി​ന് വ​യ​റ്റി​ൽ ത​ടി​പ്പ് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന​ത്. പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ. ​അ​രു​ൺ പ്രീ​ത്, ഡോ. ​അ​രു​ൺ അ​ജ​യ്, ഡോ. ​ജ​ഗ​ദീ​ഷ്, ഡോ. ​സ​ന്തോ​ഷ് കു​മാ​ർ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​രാ​ധ‌, ഡോ. ​ര​ശ്മി, ഡോ. ​സി​നി​ത, സി​സ്റ്റ​ർ ആ​ൻ​സി എ​ന്നി​വ​ർ നേ​ത​ത്വം ന​ൽ​കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top