അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിക്കേണ്ടെന്ന് സുപ്രീം കോടതി; വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ്

മാവോയിസ്റ്റ് ബന്ധമാരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതിയുടെ ആശ്വാസം. ആരെയും ജയിലിലടക്കണ്ടെന്ന് സുപ്രീംകോടതി. തുടര്‍ വാദം നടക്കുന്ന സെപ്ന്റബര്‍ ആറ് വരെ സ്വവസതികളില്‍ തടങ്കലില്‍ പാര്‍പ്പിച്ചാല്‍ മതിയെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണന്ന് ഓര്‍ക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു.

തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ദപ്രവര്‍ത്തകന്‍ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ എന്നിവരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പുണെ പോലീസ് അറസ്റ്റ് ചെയ്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാവോവാദ ബന്ധം ആരോപിച്ച് ഇവരെ കസ്റ്റഡിയിലെടുത്തതിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണ്. അത് അനുവദിച്ചില്ലെങ്കില്‍ ആ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ചേക്കാമെന്നും ജനാധിപത്യത്തിനു നേരിടുന്ന ഭീഷണി ചൂണ്ടിക്കാട്ടി സുപ്രീംകോടതി പറഞ്ഞു.

ചരിത്രകാരിയും ആക്ടിവിസ്റ്റുമായി റോമില ഥാപ്പര്‍, ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്നായിക്, സതീശ് ദേശ്പാണ്ഡേ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. സുധാ ഭരദ്വാജ്, ഗൗതം നവ്ലാഖ എന്നിവര്‍ക്കുവേണ്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് ധവാനാണ് ഇവര്‍ക്കുവേണ്ടി ഹാജരായത്.

Top