സ്‌കൈബെന്‍ഡര്‍ ‘ 5ജി ഇന്റര്‍നെറ്റ് സാധ്യതകള്‍ക്കായി ഗൂഗിളിന്റെ സ്‌കൈബെന്‍ഡര്‍

ന്യൂയോര്‍ക്ക്: 4ജിയെക്കാള്‍ 40 മടങ്ങ് വേഗത്തില്‍ ഡാറ്റ ലഭ്യമാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഗൂഗിള്‍ ന്യൂ മെക്‌സികോയില്‍ ശ്രമം തുടങ്ങി. സ്‌കൈബെന്‍ഡര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സോളാര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഡ്രോണുകള്‍ വികസിപ്പിച്ചെടുക്കാനാണ് ഗൂഗിള്‍ തുടക്കമിട്ടിരിക്കുന്നത്. 5ജി വയര്‍ലെസ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഗൂഗിളിന്റെ തന്നെ എയര്‍ ബലൂണ്‍ വൈഫി പദ്ധതിയുടെ ഭാഗമായുള്ള സ്‌കൈബെന്‍ഡര്‍ വഴി ഉദ്ദേശിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമാകാന്‍ പ്രയാസമേറിയ മേഖലകളില്‍ അവ ലഭ്യമാക്കാനുള്ള പദ്ധതിയാണ് സ്‌കൈബെന്‍ഡര്‍. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് കമ്പനികളുടെ മത്സരം നേരിടുന്ന ഗൂഗിള്‍ വികസ്വര രാജ്യങ്ങളില്‍ വന്‍തോതില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതുവഴി മാര്‍ക്കറ്റില്‍ മേല്‍ക്കോയ്മ നേടാന്‍ കഴിയുമെന്നാണ് കരുതുന്നത്.

Top