പതിനഞ്ചുകാരിയ പീഡിപ്പിച്ച അമ്പത്തഞ്ചുകാരന്‍ പിടിയില്‍; മൊബൈല്‍ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി

നെടുങ്കണ്ടം: പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചിരുന്ന 55 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

കമ്പംമെട്ടിനടുത്ത് അന്യാര്‍തൊളു ഇടത്വാമെട്ട് കന്നിപ്ലാക്കല്‍ മോഹനപിള്ളയെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയല്‍വാസിയായ ഈ പെണ്‍കുട്ടിയുടെ വിവിധ രീതിയിലുള്ള ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കാട്ടി ഭീഷണിപ്പെടുത്തിയും കഴിഞ്ഞ അഞ്ചു മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് കേസ്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പലതവണ വിളിച്ചിറക്കി കൊണ്ടുപോകുന്നതായി കണ്ട അയല്‍വാസികള്‍ ചൈല്‍ഡ്‌ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു.

Top