ഒറ്റ രാത്രിയ്ക്ക് എട്ടു ലക്ഷം..! ലോകത്തിലെ ഏറ്റവും വിലകൂടിയ വേശ്യ

സ്വന്തം ലേഖകൻ

ലണ്ടൻ: ലോകത്തിലെ ഏറ്റവും വിലകൂടിയ ലൈംഗിക തൊഴിലാളി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ. ലിത്വാനിയക്കാരിയായ ഈ 21 കാരി.
ലോകത്തിലെ ഏറ്റവും വിലയേറിയ ലൈംഗിക തൊഴിലാളിയാണെന്നാണ് ് ലിത്വാനിയക്കാരിയായ 21കാരി അന്ന സ്വയം അവകാശപ്പെടുന്നത്. ഒരു രാത്രിയ്ക്ക് എട്ടു ലക്ഷം രൂപ വരെയാണ് അന്നയുടെ നിരക്ക്. ഒളിമ്പിക്സും ഗ്രാന്റ്പ്രിക്സും ലോകരാഷ്ട്ര സമ്മേളനങ്ങളും ഒക്കെ നടക്കുന്നിടത്ത് ഈ 21കാരി ഉണ്ടാകും. വയോധിക നേതാക്കൾക്കും ഫുട്ബോൾ താരങ്ങൾക്കും ഹോളിവുഡ് സ്റ്റാറുകൾക്കുമൊപ്പം അന്തിയുറങ്ങുകയാണ് ഇവരുടെ പതിവ്. ഒരു രാത്രിക്ക് അന്ന വാങ്ങുന്നത് 9000 പൗണ്ടാണ്. ഏകദേശം 8 ലക്ഷം ഇന്ത്യൻ രൂപയാണിത്.

anna

തന്റെ കസ്റ്റമർമാരിൽ 50 ശതമാനം പേർ ബിസിനസ് പ്രമുഖരും 50 ശതമാനം പേർ ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളുമാണെന്നും അന്ന പറയുന്നു. രണ്ട് വർഷത്തെ പ്രവർത്തനത്തിനിടെ താനുമായി 30 ഹോളിവുഡ് താരങ്ങൾ കിടക്ക പങ്കിട്ടുവെന്നും ഈ ലൈംഗിക തൊഴിലാളി വെളിപ്പെടുത്തുന്നു. ഇവരിൽ രണ്ട് പേർ ഓസ്‌കർ അവാർഡ് ലഭിച്ചവരുമാണ്. ലിത്വാനിയക്കാരിയാണെങ്കിലും അന്ന നിലവിൽ ജർമനിയിലാണ് കഴിയുന്നത്.

ജർമനിയിലെ ജാൻ സാകോ ബിൽസ്‌കിയാണ് കുപ്രസിദ്ധമായ സിൻഡ്രല്ല സെ്‌കോർട്‌സ് വെബ്‌സൈറ്റ് നടത്തുന്നത്. ഈ സൈറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന സുന്ദരിമാരെ ലഭിക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി സിൻഡ്രല്ലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യണം. ഉറപ്പിച്ച തുകയുടെ 40 ശതമാനം ഇത്തരത്തിൽ ഇൻവെസ്റ്റ് ചെയ്താൽ മാത്രമേ സുന്ദരിമാരെ നേരിട്ട് കാണാൻ സാധിക്കുകയുള്ളൂ. പ്രശസ്തരായ യൂറോപ്യൻ ഫുട്‌ബോളർമാരടക്കം നിരവധി പേർക്കൊപ്പം അന്തിയുറങ്ങി വൻതുക നേടിയെടുത്തുവെന്നാണ് അന്ന അവകാശപ്പെടുന്നത്.

Latest