80 കളിലെ സൂപ്പര്‍ താരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍… വിശേഷങ്ങള്‍ പങ്ക് വെച്ചും കളി ചിരിയുമായി അവരുടെ സംഗമത്തെക്കുറിച്ച്…

80കളില്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങള്‍ വീണ്ടും ഒത്തുകൂടി. പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് എല്ലാവരും എത്തിയത്. ചെന്നൈയിലെ മഹാബലിപുരത്തുള്ള ഇന്റര്‍കോണ്ടിനെന്റല്‍ റിസോര്‍ട്ടിലായിരുന്നു താരസംഗമം നടന്നത്. ഇത് എട്ടാം തവണയാണ് 80 കളിലെ താരങ്ങള്‍ റീയൂണിയന്‍ നടത്തുന്നത്. രണ്ടു ദിവസത്തെ പരിപാടിയായിരുന്നു റിസോര്‍ട്ടില്‍ പ്ലാന്‍ ചെയ്തിരുന്നത്. താരങ്ങളുടെ ഡ്രസ് കളറിന് മാച്ച് ചെയ്യുന്ന പര്‍പ്പിള്‍ നിറത്തിലായിരുന്നു റിസോര്‍ട്ടിലെ വേദിയും അലങ്കരിച്ചിരുന്നത്. പൂക്കള്‍ തുടങ്ങി കസേര വരെ എല്ലാം പര്‍പ്പിള്‍ കളറിലായിരുന്നു. വൈകിട്ട് ഏഴു മണിയോടെയാണ് താരങ്ങള്‍ ഓരോരുത്തരായി എത്തി തുടങ്ങിയത്. സുഹാസിനിയും ലിസിയും ചേര്‍ന്നാണ് താരസംഗമം ഹോസ്റ്റ് ചെയ്തത്. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി രാജ്കുമാര്‍ സേതുപതി, പൂര്‍ണിമാ ഭാഗ്യരാജ്, ഖുശ്ബു എന്നിവരുമുണ്ടായിരുന്നു. 80 കളില്‍ സ്‌ക്രീനില്‍ നിറഞ്ഞ് നിന്നിരുന്ന 28 താരങ്ങളാണ് താരസംഗമത്തിന് എത്തിയത്. രേവതി, ഖുഷ്ബു തുടങ്ങിയവര്‍ 70 കളിലെ ഹിന്ദി പാട്ടുകള്‍ക്ക് ചുവടുവെച്ചപ്പോള്‍ ഡ്യുവറ്റുമായി സുരേഷും രമ്യയും, സുമലതയും നരേഷും, രാധികയും ശരത്കുമാറുമെത്തി. രേവതിയും ഖുഷ്ബുവുമായിരുന്നു വിജയികള്‍.

Top