”ലാവ്‌ലിന്‍ ബുദ്ധി” ഇപ്പോള്‍ ഉദിച്ച തല കോണ്‍ഗ്രസ്സുകരുടെതല്ല,ഗൂഡാലോചന നടത്തിയത് മാധ്യമങ്ങളുടെ സ്വന്തം ഇടത് ചിന്തകന്‍,പ്രതിഫലം നിയസഭാ സീറ്റ്?..

കൊച്ചി:ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിനും ഉമ്മന്‍ചാണ്ടിക്കും നിയമ സെക്രട്ടറിയെ മറികടന്ന് ”നിയമോപദേശം”നല്‍കിയത് പ്രമുഖനായ മുന്‍ സിപിഎമ്മുകാരന്‍.പിണറായിയുടെ നവകേരള മാര്‍ച്ച് തുടങ്ങാനിരിക്കെ അദ്ദേഹത്തിനെതിരെ വീണ്ടും ലാവ്‌ലിന്‍ കേസ് ഇളക്കി വിടുക എന്ന തന്ത്രം കൃത്യമായി പ്രയോഗിച്ച് സര്‍ക്കാരിനെ തല്‍ക്കാലത്തേക്കെങ്കിലും വിജയിപ്പിച്ച ഇദ്ദേഹത്തിന് തക്കതായ പ്രത്യൂപകാരം ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്തതായാണ് സൂചന.

 

തിരുവനന്തപുരത്തെ ഏതെങ്കുലും സീറ്റില്‍ ഇടത് ചിന്തകനെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന ഇയാള്‍ക്ക് സീറ്റ് ഉറപ്പായിക്കഴിഞ്ഞെന്നാണ് പൊതുസംസാരം.ലാവ്‌ലിന്‍ കേസില്‍ കക്ഷിയല്ലാത്ത സര്‍ക്കാരിന് എങ്ങിനെ തുടരന്വേഷണം ആവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജി നല്‍കാനാകുമെന്ന് ചോദ്യം ഉയര്‍ത്തി നിയമ സെക്രട്ടറി നല്‍കിയ നിയമോപദേശം പോലും എതിരായിട്ടും ഗവണ്മെന്റ് തുടര്‍ ഹര്‍ജിയുമായി വന്നതിന് പിന്നില്‍ ഈ മുന്‍ സിപിഎമ്മുകാരന്റെ ബുദ്ദിയാണ്.ഈ കേസില്‍ ഉണ്ടായ സമാന അനുഭവം മുന്‍നിര്‍ത്തി ഹര്‍ജി നിലനില്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടി വിശ്വസ്തര്‍ക്ക് ഇയാള്‍ നിയമോപദേശം നല്‍കുകയായിരുന്നു.തന്റെ പക്കല്‍ ചില തെളിവുകളുണ്ടെന്നും ഇതു കൂടി കൈമാറാന്‍ തയ്യാറാണെന്നും കഴിഞ്ഞ ദിവസമാണ് പഴയ സഖാവ് കോണ്‍ഗ്രസ്സിലെ ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകാരെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

കഴിഞ്ഞ മാസം തന്നെ ഇതിനായുള്ള ചരട് വലികള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും മാണിക്കെതിരായ ”തെളിവില്ല”റിപ്പോര്‍ട്ട് തയ്യാറാകുന്നത് വരെ കാത്തിരിക്കാന്‍ ഇയാളോട് മുഖ്യനോട് അടുപ്പമുള്ളവര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.തെളിവുകള്‍ എല്ലാം സര്‍ക്കാരിന് കൈമാറിയെന്നാണ് ”ചിന്തകന്റെ” അവകാശവാദം.താന്‍ നേരിട്ട് തെളിവുകളുമായി എത്തിയാല്‍ ജനം വിശ്വസിക്കില്ലെന്ന തിരിച്ചറിവ് ഉള്ളതിനാലാണ് സര്‍ക്കാരിനെ സമീപിക്കാന്‍ ഇയാള്‍ ഒരുങ്ങിയതെന്നും പറയപ്പെടുന്നു.
ഇതിന് പ്രത്യൂപകാരമെന്നോണം തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും ഒരു സീറ്റില്‍ വലതുപക്ഷ സ്വതന്ത്രനായി ഇദ്ദേഹം മത്സരിക്കുമെന്നാണ് പറയപ്പെടുന്നത്.

 

അതേസമയം രമേശ് ചെന്നിത്തല ഈ നീക്കം അറിഞ്ഞത് അവസാന നിമിഷമാണെന്നതും ഏറെ കൗതുകകരമാണ്.കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയേയും ബിജെപിയേയും വേണ്ടുവോളം പ്രോത്സാഹിപ്പിച്ചത് ഉമ്മന്‍ ചാണ്ടി ആയിരുന്നു.ഇതാണ് കനത്ത പരാജയം പാര്‍ട്ടിക്ക് ഉണ്ടാക്കിയതെന്നാണ് രമേശ് ചെന്നിത്തലയുടേയും കൂട്ടരുടേയും പക്ഷം.ലാവ്‌ലിന്‍ കേസ് തിരഞ്ഞെടുപ്പ് സമയത്ത് പൊങ്ങി വന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമോ എന്ന ആശങ്കയും കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്ക് വയ്ക്കുന്നുണ്ട്.ഉമ്മന്‍ ചാണ്ടിയുടെ പുതിയ ബുദ്ദി ഉപദേഷ്ടാവിനെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഇപ്പോഴും ദഹിച്ചിട്ടില്ലെന്നാണ് വിവരം

Top