ഉറുബിന്‍ കൂട്ടില്‍ മുട്ടുകുത്തിച്ച് നിര്‍ത്തും നീറിനെ കൊണ്ട് കടിപ്പിക്കും; ചോരപ്പാട് വരും വെര അടിക്കും ഒന്‍പത് വയസുകാരനോട് പിതാവന്റെ ക്രൂരത

തിരുവനന്തപുരം: മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നത് ക്രൂരതയോടെയാണെങ്കില്‍ അവരുടെ ഭാവി എങ്ങിനെയായിരിക്കുമെന്ന് ഒരുപാട് ഉദാഹരണങ്ങളുണ്ടെങ്കിലും ഇന്നും വളരെ പ്രാകൃതമായ രീതിയിലാണ് പലരും കുട്ടികളെ ശിക്ഷിക്കുന്നത്.

പിതാവിന്റെ ക്രൂരമര്‍ദനംമൂലം ഭയന്നു സന്ധ്യയോടെ വീടുവിട്ട ബാലനെ രണ്ടു കിലോമീറ്റര്‍ അകലെ പാറക്കൂട്ടത്തില്‍ നിന്നു പുലര്‍ച്ചെ അഞ്ചോടെ കണ്ടെത്തി. അമ്പൂരി രാജഗിരി സ്വദേശിയായ ഒന്‍പതു വയസ്സുകാരനെ പാമ്പരംകാവ് മലമുകളിലാണു കണ്ടെത്തിയത്. വിശന്നു തളര്‍ന്നും, ഭയന്നും ജപമാല നെഞ്ചോടു ചേര്‍ത്തുപിടിച്ച നിലയില്‍ കുട്ടി മയങ്ങിക്കിടക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളില്‍ മിഠായിയുമായി ചെന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ അച്ഛനോട് പരാതിപ്പെട്ടു. ക്രൂര ശിക്ഷ ഉറപ്പായതോടെ കുട്ടി വീട്ടിലേക്ക് പോയില്ല. ബാലനെ കാണാതായി. രാത്രി തുടങ്ങിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ നായ്ക്കളുടെ കുര കേട്ടതാണു കുഞ്ഞിനെ കണ്ടെത്താന്‍ വഴിയൊരുക്കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി ആശുപത്രിയിലെത്തിച്ചു. മര്‍ദനമേറ്റു ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചിരുന്നു. കൈവിരലുകള്‍ അടി കൊണ്ടു ചതഞ്ഞിരുന്നു. മിഠായി സംഭവത്തിലും അച്ഛന്‍ കുട്ടിയെ അടിച്ചതിന് തെളിവാണ് ഇത്.

വീട്ടില്‍ നിന്ന് 20 രൂപയെടുത്തു മിഠായിയും കീചെയിനും വാങ്ങിയതു സ്‌കൂളില്‍ നിന്നു വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു അച്ഛന്റെ ക്രൂര മര്‍ദ്ദനം. ഇനിയും അടികിട്ടാതിരിക്കാന്‍ കുട്ടി വീടു വിട്ടുപോവുകയായിരുന്നു. രാത്രി മര്‍ദനം തുടരുമെന്നു ഭയന്നാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ നടന്നശേഷം ആള്‍വാസം കുറഞ്ഞ കുന്നില്‍ കയറിയതെന്നു കുട്ടി പൊലീസിനോടു പറഞ്ഞു.
മലമുകളില്‍ നിന്ന് കണ്ടെത്തിയ കുട്ടിയെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി.

കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വിട്ടയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. മുന്‍പും കുട്ടിയെ പിതാവ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. അന്നു മര്‍ദിച്ചശേഷം കുട്ടിയെ ഉറുമ്പിന്‍കൂട്ടില്‍ മുട്ടില്‍ നിര്‍ത്തുകയും നീറിനെ കൂട് പൊളിച്ചിട്ടു കടിപ്പിക്കുകയുമാണു ചെയ്തത്.
എന്നാല്‍ വിവരമറിഞ്ഞെത്തിയ പൊലീസും കുട്ടിയുടെ പിതാവുമായി വഴക്കായതിനെത്തുടര്‍ന്നു കേസ് ആ വഴിക്കു തിരിഞ്ഞു. അന്നു പിതാവ് കുറേ ദിവസം ജയിലിലും കിടന്നു. പിതാവ് ഉപദ്രവിക്കുമ്പോള്‍ മാതാവ് തടയാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Top