ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കി കേന്ദ്ര സർക്കാർ. വാഹനാപകടമുണ്ടാക്കി കടന്നു കളയുന്നവരെ പിടികൂടുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പാൻകാർഡ്, ബാങ്ക് അക്കൌണ്ട്, തുടങ്ങിയ സേവനങ്ങൾക്ക് പിന്നാലെയാണ് ഡ്രൈവിംഗ് ലൈസൻസിനും ആധാർ നിർബന്ധമാക്കുന്നതിനുള്ള നീക്കം കേന്ദ്ര സർക്കാർ വേഗത്തിലാക്കിയത്. വ്യാജ ലൈസൻസുകൾ കണ്ടെത്തുക, വാഹനാപകടമുണ്ടാക്കി സംസ്ഥാനം കടക്കുന്നവരെ പിടികൂടുക, തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് സർക്കാർ വാദം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ മന്ത്രി രവിശങ്കർ പ്രസാദ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി. ആധാർ കേസിൽ അന്തിമ വിധി വരുന്നത് വരെ വിവിധ സേവനങ്ങൾ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി സുപ്രീംകോടതി അനിശ്ചിതമായി നീട്ടിയിരുന്നു.

ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിന് നിയന്ത്രണം; ജനനത്തീയതി തിരുത്തുന്നതില്‍ കടുത്ത നിയന്ത്രണം ടെലികോം കമ്പനികള്‍ ആധാര്‍ ലിങ്കിങ് നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ സമര്‍പ്പിക്കണം; പതിനഞ്ച് ദിവസം സമയം നല്‍കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പരിധികള്‍ നിശ്ചയിച്ച് ആധാറിന് സുപ്രീം കോടതിയുടെ അംഗീകാരം; ബാങ്കുകള്‍ക്കും മൊബൈലുകള്‍ക്കും ആധാര്‍ പാടില്ല രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളിലേയ്ക്ക് ആധാര്‍ നുഴഞ്ഞുകയറി; ആധാറിന്റെ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യാതെ നിങ്ങളുടെ ഫോണിലെത്തി ആധാര്‍ ഹാക്ക് ചെയ്ത് കാണിക്കാന്‍ വെല്ലുവിളി: ട്രായ് ചെയര്‍മാന്റെ അസ്ഥിവാരം തോണ്ടി പുറത്തിട്ട് ഹാക്കര്‍മാര്‍
Latest
Widgets Magazine