മൊബൈല്‍ നമ്പറിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു; കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തമാക്കുന്നു

എല്ലാ ഗവണ്‍മെന്റ് ഇടപാടുകളിലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡിനും മൊബൈല്‍ നമ്പറിനും ആധാര്‍ വേണമെന്ന നിബന്ധനയ്ക്ക് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒക്ടോബര്‍ മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നാണു കരുതുന്നത്. ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്തതിലെ ക്രമക്കേടുകള്‍ കണ്ടെത്താനാണു നടപടി. പഴയ ലൈസന്‍സുകള്‍ പുതുക്കാനും പുതിയ ലൈസന്‍സ് നേടാനും ആധാര്‍ നിര്‍ബന്ധമാക്കും.

ഇന്ത്യയിലാകെ 18 കോടി ഡ്രൈവിങ് ലൈസന്‍സുകളാണ് ഉള്ളത്. പ്രദേശിക ആര്‍ടിഒമാര്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് നല്‍കേണ്ടതിന്റെ ചുമതല. ഇവര്‍ റെക്കോര്‍ഡുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലെ പിഴവും രേഖകള്‍ ഡിജിറ്റല്‍ ചെയ്യാത്തതും മൂലം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. മാത്രമല്ല, ഏതെങ്കിലും കാരണവശാല്‍ ലൈസന്‍സ് റദ്ദാക്കിയാല്‍ വ്യാജപേരിലോ മറ്റൊരു ആര്‍ടിഒ പരിധിയില്‍നിന്നോ ലൈസന്‍സ് എടുക്കുന്ന പ്രവണതയും കൂടിവരുന്നു. ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഈ തെറ്റുകള്‍ കണ്ടെത്തി പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനുള്ള നടപടികള്‍ കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ ആര്‍ടി ഓഫിസുകളില്‍നിന്നു വിതരണം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ സാരഥി എന്ന ഡേറ്റാബേസില്‍ ചേര്‍ക്കപ്പെടും. പിന്നീട്, രാജ്യത്തെ ഏത് ആര്‍ടിഒമാര്‍ക്കും ഒരാളുടെ പേരില്‍ ലൈസന്‍സ് നല്‍കുന്നതിനുമുന്‍പ് ഇതില്‍ പരിശോധിച്ചശേഷം നല്‍കാനാകും.

Top