ആളൂര്‍ സിനിമ നിര്‍മ്മിക്കുന്നു; അതിഥി താരമായി പ്രമുഖ നടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വക്കേറ്റ് ബി. എ ആളൂര്‍, കേസിലെ എട്ടാം പ്രതിയായ ദിലീപുമൊത്ത് സിനിമ പിടിക്കുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘ഞാന്‍ നിര്‍മ്മിക്കുന്ന സിനിമാ കമ്പനിയില്‍ ആരൊക്കെ പങ്കാളികളാണെന്ന് തീരുമാനിച്ചിട്ടില്ല. അതിനാല്‍ ഷെയറുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നും തീരുമാനമായില്ല. സിനിമയില്‍ അതിഥിതാരമായി പ്രമുഖ നടനും എത്തും’. ആളൂര്‍ പറഞ്ഞു.

ആളൂരിനെ പള്‍സര്‍ സുനിയുടെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ദിലീപ് പല നീക്കങ്ങളും ന്നടത്തുന്നുണ്ടെന്ന്! മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest
Widgets Magazine