ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

അമിത ചാര്‍ജ് ഈടാക്കി അനധികൃത ടിക്കറ്റ് ബുക്കിംഗ്; ആരോണ്‍ അനീഷ്നെ സിആര്‍പി പോലീസ് അറസ്റ്റ് ചെയ്തു

ചെമ്പേരി: ലൈസന്‍സ് ഇല്ലാതെ അമിത ചാര്‍ജ്ജ് ഈടാക്കി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കിയെന്ന കുറ്റത്തിന് ട്രാവല്‍ ഉടമയെ സിആര്‍പി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചെമ്പേരിയില്‍ ആരോണ്‍ എന്നാ സ്ഥാപനം നടത്തുന്ന അനീഷ്നെയാണ് സിആര്‍പി പോലീസ് പിടികൂടിയത്.

പ്രതിയുടെ സ്ഥാപനത്തില്‍ 2 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് നടത്തിയതിന് ശേഷമാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റയില്‍വേ ടിക്കറ്റടക്കം ഈ സ്ഥാപനം വഴി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഒന്നിനും ലൈസന്‍സ് ഇല്ലായിരുന്നു. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കുന്നതിന് അമിത വില ഈടാക്കുകയും ചെയ്തിരുന്നെന്നും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം റെയ്ഡ് ചെയ്തത്.

സ്ഥാപനത്തില്‍ നിന്നും ക്രമക്കേട് നടത്തിയതിന്റെ വിവിധ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. വിവിധ എയര്‍ലൈനുകളുടെ വിമാന ടിക്കറ്റുകളും ഇവിടെ നിന്നും ബുക്ക് ചെയ്ത് നല്‍കിയിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും അംഗീകൃത ഏജന്‍സി ഇല്ലാതെ ആണ് നടത്തിയിരുന്നത്.

വിദേശത്തു ആള്‍ക്കാരെ കൊണ്ടുപോകുവാന്‍ 4000 രൂപ വിതം വാങ്ങി വിസ നല്‍കാം എന്നപേരില്‍ ഇയാള്‍ കുട്ടികളെ കൊണ്ട് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തര്തതില്‍ കാശ് വാങ്ങിയുള്ള രജിസ്‌ട്രേഷന്‍ എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് പോലീസ് പരിശോധിച്ചു വരുന്നു.

Latest
Widgets Magazine