ആര്‍പ്പോ ആര്‍ത്തവം; സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്

കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ്. ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് ആരോപിച്ച് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ. എസ്. മേനോന്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. എറണാകുളം സി.ജെ.എം കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചു പരാതി പൊലീസിനു കൈമാറിയത്.

ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയും മറൈന്‍ഡ്രൈവിലെ വേദിയുടെ മുന്നിലെ കവാടവും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു. വേദിക്കു മുന്നില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മാതൃക പ്രദര്‍ശിപ്പിച്ചത് ഭരണഘടനയെ അപമാനിക്കുന്ന തരത്തിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാനുള്ള നിയമപ്രകാരം ഇതിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കാനാവുമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Top