ആഷിക് അബു അമല്‍ നീരദ് ചിത്രത്തില്‍ നായകന്‍ ടൊവിനോ

റാണി പത്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാകുന്നു. മായാനദി എന്നാണ് ചിത്ത്രിന് പേരിട്ടിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ.ഹിറ്റായ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാമും ദിലീഷും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ആഷിക് അബു ചിത്രം കൂടിയാണ് മായാനദി. ആഷിക് അബുവിന്റെ ടീമിനൊപ്പം ഉണ്ടായിരുന്ന ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയാവുന്ന ഐശ്വര്യ ലക്ഷ്മിയാണ് മായാനദിയിലെ ടൊവീനയുടെ നായിക.

റെക്സ് വിജയനാണ് ചിത്രത്തിനായ സംഗീത ഒരുക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിംഗും, സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കും.ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിഐഎ എന്ന ചിത്രത്തിന് ശേഷം അമല്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ആഷിക് അബുവിന്റെ മായാനദി.

Top