ഫാ.ടോം ഉഴുന്നാലിനെ മോചനത്തിനായി ഒമാൻ ഭരണാധികാരിയോട് നേരിട്ട് അഭ്യർത്ഥിച്ചത് മാർപ്പാപ്പ ; ഐസിസ് തീവ്രവാദികളുമായി ആശയ വിനിമയം നടത്തിയത് സുൽത്താൻ ഖാബൂസ് ബിൻ സഈദും.മസ്‌കറ്റില്‍ നിന്ന് വത്തിക്കാനിലേക്ക് കൊണ്ടുപോയി

യെമൻ :യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചതായി ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ടു ചെയ്തു. യെമനില്‍ നിന്ന് അദ്ദേഹത്തെ മസ്‌കറ്റിലെത്തിച്ചു, അവിടെ നിന്ന് വത്തിക്കാനിലേക്ക് കൊണ്ടുപോയി .ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയതെന്ന് ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രവും വീഡിയോയും ഒമാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.തീവ്രവാദികളുമായി നേരട്ട് ഒമാൻ സർക്കാർ സംസാരിച്ചു. മോചനദ്രവമായി ആവശ്യപ്പെട്ടത് മൂന്ന് കോടി ഡോളറാണ്(ഏതാണ് 240 കോടി രൂപ) ആവശ്യപ്പെട്ടത്. ഇതിൽ ഒരു കോടി ഡോളർ(64 കോടി രൂപ) ഐസിസ് തീവ്രവാദികൾക്ക് ഒമാൻ സർക്കാർ വഴി കൈമാറിയെന്നാണ് സൂചന. ഇത് വത്തിക്കാനാണോ കേന്ദ്ര സർക്കാരാണോ നൽകിയതെന്ന് സ്ഥിരീകരണമില്ല. ഇക്കാര്യം ആരും പുറത്തു പറയുകയുമില്ല. ഏതായാലും വത്തിക്കാന്റെ ഇടപടിലിൽ ഒമാൻ നടത്തിയ നീക്കമാണ് ഫലം കാണുന്നത്. ഒന്നര വർഷത്തെ നരകയാതനയ്ക്കു ശേഷമാണ് വൈദികന് ഭീകരർ പിടിയിൽ നിന്ന് മോചനം ലഭിക്കുന്നത്. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം. ഒമാൻ രാജാവ് നേരിട്ട് ഇടപെട്ടാണ് മോചനമെന്ന് റിപ്പോർട്ടുണ്ട്. ഒമാനിലെ രാജകൊട്ടാരത്തിൽ നിന്നുള്ള ഫാ.ടോമിന്റെ ചിത്രവും വാർത്ത ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ നേരത്തെ അറബ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. ഇതിനിടെ മലയാളിയായ വൈദികന്റെ മോചനത്തിന് വത്തിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനം എത്തി. ഇതോടെ ഗൾഫിലെ ബിഷപ്പുമാരെല്ലാം ഒരുമിച്ച് ഇടപെടൽ നടത്തി. ഇതിന്റെ ഫലമായിരുന്നു ഉഴുന്നാലിന്റെ മോചനം.


2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാൻ കാരണമായത്.ഫാ.ടോം ഉഴുന്നാലിനെ രക്ഷപെടുത്തിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.യെമൻ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചിരിന്നു. തുടര്‍ന്നാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ഉഴുന്നാല്‍ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമൻ സർക്കാർ തയാറാണെന്നും ഉറപ്പ് ലഭിച്ചിരുന്നു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു ഭവനില്‍ വെച്ചാണ് ഇരുമന്ത്രിമാരും ഉഭയകക്ഷി ചർച്ച നടത്തിയത്. ഫാ ഉഴുന്നാലിന്റെ മോചനമുള്‍പ്പടെ വിവിധ വിഷയങ്ങളും സഹകരണവും ചർച്ച ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൺപതു പേർ താമസിക്കുന്ന സദനത്തിൽ 2016 മാർച്ച് നാലിനു രാവിലെ എട്ടരയോടെയാണു നാലു തോക്കുധാരികൾ ആക്രമണം നടത്തിയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി. ഇതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്.

സംഭവം നടന്നതിനുശേഷം ഫാദറുമായി എന്തെങ്കിലും തരത്തില്‍ ആശയവിനിമയം നടത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള ഫാദര്‍ ടോമിന്റെ വീഡിയോ ക്രിസ്മസ് ദിനത്തില്‍ യൂട്യൂബ് വഴി പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ക്രിസ്ത്യന്‍ നേതൃത്വവും ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്ന വീഡിയോയില്‍ അദ്ദേഹം ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്.കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഇതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.യുദ്ധവും കലാപവും രാഷ്ട്രീയ അസ്ഥിരതയുംമൂലം വലയുന്ന യെമെനിലെ ഔദ്യോഗിക സര്‍ക്കാരിനുപോലും ഫാദറിന്റെ മോചനത്തിനായി കാര്യമായി ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു.POPE UZHANNALIL

ഭീകരരിൽ നിന്ന് മോചിതനായതിൽ ദൈവത്തിന് നന്ദിയെന്ന് ടോം ഉഴുന്നാൽ പ്രതികരിച്ചിരുന്നു. തന്റെ മോചനത്തിനായി പരിശ്രമിച്ച ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന് നന്ദിയറിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആയൂരാരോഗ്യവും നേരുന്നതായും ഉഴുന്നാൽ പറഞ്ഞു. തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാർത്ഥിച്ച എല്ലാ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹോദരി സഹോദരന്മാർക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇതിൽ നിന്ന് തന്നെ ഒമാൻ സർക്കാരാണ് ഹീറോയെന്നും വ്യക്തമാണ്. ചൊവ്വാഴ്ച ഒമാൻ റോയൽ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ യെമനിൽ നിന്ന് മസ്‌കറ്റിലെത്തിച്ചത്. ഫാദറിന്റെ മോചനത്തിന് ഒമാൻ സർക്കാർ എടുത്ത കരുതലിന് തെളിവാണ് ഇത്. മാർപ്പാപ്പയുടെ പ്രത്യേക ഇടപെടലും ഇതിന് സഹയാകമായി. ഒമാൻ രാജാവിനെ മാർപ്പാപ്പ പലതവണ ബന്ധപ്പെട്ടുവെന്നും സൂചനയുണ്ട്.ഭീകരർ മോചിപ്പിതോടെ ഫാ.ടോം ഒമാൻ സർക്കാരിന്റെ സഹായത്തോടെ മസ്‌ക്കറ്റിൽ എത്തിച്ചേർത്തു. രാവിലെയാണ് മസ്‌ക്കറ്റിൽ എത്തിയത്. ഇക്കാര്യം ഒമാനിലെ പ്രധാന വാർത്താ ഏജൻസികളെല്ലാം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് ഫാ.ടോമിനെ ഭീകർ തട്ടിക്കൊണ്ടുപോയത്. അതിനു ശേഷം പല തവണ വീഡിയോ സന്ദേശത്തിലൂടെ തന്റെ മോചനത്തിനായി അദ്ദേഹം സർക്കാരിന്റെയും സഭയുടെയും ഇടപെടൽ യാചിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായും കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കൾ പല തവണ ഫാ.ടോമിന്റെ മോചനത്തിനായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായതെന്നാണ് ഒമാൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

മുൻപ് കർണാടകയിലെ കോളാറിലും ബെംഗളൂരുവിലും സേവനം ചെയ്തിട്ടുണ്ട്. 30 വർഷത്തോളം വിവിധ സ്ഥലങ്ങളിൽ സേവനം ചെയ്തശേഷമാണ് യെമനിലേക്കു പോയത്. രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, 2014 സെപ്റ്റംബർ ആറിനു മാതാവ് ത്രേസ്യക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിയിരുന്നു. പിന്നീടു സലേഷ്യൻ സഭാംഗവും ബന്ധുവുമായ ഫാ. മാത്യു ഉഴുന്നാലിലിന്റെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനായി 2015 മാർച്ച് 22നും നാട്ടിലെത്തി. ഒരു മാസം കഴിഞ്ഞാണ് യെമനിലേക്കു മടങ്ങിയത്. തെക്കൻ ഏഡനിൽ അഗതിമന്ദിരത്തിന്റെ ചുമതലയായിരുന്നു ഫാ. ടോമിന്റേത്. വടുതല ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മാത്യു (ഗുജറാത്ത്), ജോഷി, ഡേവിഡ്, റോസമ്മ (മൂവരും യുഎസ്), മേരി മണ്ണാർകാട്), പരേതനായ ആഗസ്തിക്കുഞ്ഞ് എന്നിവരാണു സഹോദരങ്ങൾ.

Top