വോട്ട് ഭിന്നിപ്പിക്കാൻ സിപി എം അമിത് ഷായില്‍ നിന്ന് 100 കോടി വാങ്ങി!.ആരോപണവുമായി എ.പി.അബ്ദുല്ലക്കുട്ടി

കണ്ണൂര്‍: സി പി എമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ട് കെട്ട് .മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് രാജസ്ഥാനിൽ ബിജെപിക്ക് ഗുണമുണ്ടാക്കാനുള്ള ഗൂഡനീക്കം നടത്തി എന്ന ഗുരുതരമായ ആരോപണം സിപിഎമ്മിനെതിരെ ഉയർന്നു.രാജസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎമ്മിന്റെ മുന്‍ എംപിയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ എ.പി. അബ്ദുല്ലക്കുട്ടിയാണ് രംഗത്ത് വന്നത് . മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയില്‍ നിന്ന് സിപിഐഎമ്മില്‍ ഒരു വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്ന് അബ്ദുല്ലക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഈ വിഷയം സിപിഐഎം ജനറല്‍ സെക്രട്ടറി തന്നെ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നു ഡല്‍ഹിയിലെ സിപിഐഎം നേതാക്കളില്‍ ചിലര്‍ വിവരം നല്‍കിയതായും അബ്ദുല്ലക്കുട്ടി പറയുന്നു.

സിപിഐഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്നു കൈപറ്റിയത് 100 കോടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം സുനിശ്ചിതമാക്കാന്‍.

കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സീതാറാം യച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നാണു പഴയ ഡല്‍ഹി സഖാക്കളില്‍നിന്നു കിട്ടുന്ന ഞെട്ടിപ്പിക്കന്ന വിവരം.

രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാലു ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപിയെ ജയിപ്പിച്ചു കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്.

രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ ബിജെപിയിലെ ദര്‍വേന്ദ്രകുമാര്‍ തൊട്ടടുത്ത കോണ്‍ഗ്രസിലെ വിനോദ് കുമാറിനെ തോല്‍പ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണു പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്കു കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയിമാണ് ഇവര്‍ പയറ്റിയത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എടുത്ത അടവു നയം എന്തായിരുന്നു?

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി പോലും യോജിക്കണം. ഈ പാര്‍ട്ടി തത്വമാണു പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകള്‍ അമിത് ഷായ്ക്ക് മുന്നില്‍ അടിയറ വച്ചത്. ഇതിനു സിപിഎം വലിയ വില കൊടുക്കേണ്ടി വരും. തീര്‍ച്ച.

പോസ്റ്റ് പൂർണ്ണായി :

CPM ലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ
നിന്ന് കൈപറ്റിയത് 100 കോടി

മതേതര വോട്ടുകൾ ഭിന്നിപ്പിച്ച്
BJP യുടെ വിജയം സുനിശ്ചിതമാക്കാൻ

കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

സീതാംറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളിൽ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കന്ന വിവരം

രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്തി ക ളെ നിർത്തി
നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി

ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ BJP യെ ജയിപ്പിച്ച് കൊടുത്തത്
cpm സാന്നിദ്ധ്യമാണ്

രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ BJP യിലെ
ദർവേ ന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ
വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ട് നാണ്
CPM സ്ഥാനാർത്ഥി
ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്

ഭൂരിപക്ഷ സ്ഥലത്തും
കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന
ഒരു ഉഗ്രൻ ഗെയ്മാ ണ് ഇവർ പയറ്റിയത്

cpm പാർട്ടി കോൺഗ്രസ്സിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ
എടുത്ത അടവ് നയം എന്തായിരുന്നു?
,,
BJP വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം ,,

ഈ പാർട്ടി തത്വമാണ് പ്രകാശ് കരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ
അടിയറ വെച്ചത്

ഇതിന് cpm വലിയ വില കൊടുക്കേണ്ടി വരും
തീർച്ച.

Latest
Widgets Magazine