ദുരന്തമുഖത്തും ക്രൂരതകളുമായി മലയാളികള്‍; ഹോസ്റ്റലില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ക്ക് നേരെ അധിക്ഷേപം

പ്രളയ ദുരിതത്താല്‍ വലയുന്ന ദുരന്ത മുഖത്തും ക്രൂരതയുമായി മലയാളികള്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ശ്രീ അയ്യപ്പ കോളേജ് വിമന്‍സ് ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടികളോടാണ് സമീപവാസികള്‍ അതിക്രൂരമായി ഇടപെടുന്നതെന്ന് ഒരു ചാനലിന് നല്‍കിയ സന്ദേശത്തില്‍ വിദ്യാര്‍ത്ഥിനി പറഞ്ഞു.

നാല് ദിവസമായി അവര്‍ കുടങ്ങിക്കിടക്കുകയാണ്. അവിടുള്ള നാട്ടുകാരൊന്നും ആ കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. തങ്ങളെ മുണ്ട് പൊക്കിക്കാണിക്കുകയും അവരെ കെട്ടിപ്പിടിക്കട്ടെ എന്ന് ചോദിക്കുകയും ചെയ്യുന്നത് വരെയുള്ള വൃത്തികെട്ട ഇടപെടലാണ് നാട്ടുകാര്‍ ആ കുട്ടികളോട് കാണിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് വന്നവരെ അസഭ്യം പറഞ്ഞ നാട്ടുകാര്‍ കുട്ടികളെ എയര്‍ ലിഫ്റ്റ് ചെയ്യുമെന്നായപ്പോള്‍ ഹോസ്റ്റലിലേയ്ക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും അനുഭവസ്ഥയായ വിദ്യാര്‍ത്ഥിനി ഒരു ചാനലിനോട് പറഞ്ഞു.

വളരെ പ്രകോപിതമാകുന്ന രീതിയിലാണ് നാട്ടുകാര്‍ ഇടപെടുന്നതെന്ന് വിദ്യാര്‍ത്ഥിനി പരാതി പറഞ്ഞു. ഈ സമയത്ത് ഒരു തരത്തിലും അഭിമുഖീകരിക്കേണ്ടി വരരുതാത്ത പ്രതിസന്ധിയിലൂടെയാണ് അയ്യപ്പ കോളേജ് വിമന്‍സ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കടന്നുപോകുന്നത്.

Latest