ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടം നാലുനില കെട്ടിടത്തിലേക്ക് മറിഞ്ഞുവീണു; രണ്ട് പേര്‍ മരിച്ചു | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടം നാലുനില കെട്ടിടത്തിലേക്ക് മറിഞ്ഞുവീണു; രണ്ട് പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപം രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. ഷാബെരി ഗ്രാമത്തിലെ നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടം, സമീപത്തെ  നാലുനില കെട്ടിടത്തിലേക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. 20ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സംഭവസ്ഥലത്തെത്തിയ ദേശീയ ദുരന്തപ്രതികരണ സേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. നാലുനില കെട്ടിടത്തില്‍ 18 കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് സൂചന. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്.

Latest
Widgets Magazine