വിമാനം ഇടിച്ച് തെറിപ്പിച്ച കാറില്‍ നിന്നും മലയാളിയ്ക്കും മകനും അത്ഭുതകരമായ രക്ഷപ്പെടല്‍

ടെക്സസ്: വിമാനം ഇടിച്ച് തെറിപ്പിച്ച കാറില്‍ നിന്നും മലയാളിയ്ക്കും മകനും അത്ഭുതകരമായ രക്ഷപ്പെടല്‍. അമേരിക്കന്‍ മലയാളിയായ ഒനീല്‍ കുറുപ്പിന്റെ കാറാണ് ചെറു വിമാനം ഇടിച്ചു തരിപ്പണമാക്കിയത്. എന്നാല്‍ ദൈവാനുഗ്രഹം കൊണ്ട് ഒനീലും മകനും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ കാറില്‍ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഒനീലിന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ‘ആ നിമിഷം എനിക്കും മകനും ജീവന്‍ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്ല കാറിനും’. ഇങ്ങനെയാണ് ഒനീല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ ചെറു വിമാനമാണ് തകരാറിലായതിനെത്തുടര്‍ന്ന് ടെക്സസില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോള്‍ റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഒന്നൊന്നായി ഇടിച്ചു തെറിപ്പിച്ചത്.

അതിലൊന്ന് ഒനീല്‍ കുറുപ്പിന്റെ ടെസ്ല എക്സ് കാര്‍ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉള്‍പ്പെടെ ഒനീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്. കാറിന്റെ ഒരു വശം തകര്‍ന്നെങ്കിലും ഒനീലിനും മകന്‍ ആരവിനും പരുക്കേറ്റില്ലെന്നറിഞ്ഞപ്പോള്‍ ടെസ്ല സിഇഒയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: കൊള്ളാം. അവര്‍ക്കു പരുക്കു പറ്റിയില്ലല്ലോ. സന്തോഷം. വിമാനം പറത്തല്‍ പരിശീലനം നടത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്തിന് മെക്കാനിക്കല്‍ പ്രശ്നം ഉണ്ടായതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിങിന് ശ്രമിച്ചത്. ഭാര്യയ്ക്ക് പോലും ഇത് ആദ്യം കേട്ടപ്പോള്‍ ചിരിയാണ് വന്നത് എന്നാല്‍ ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ഒനീല്‍ കുറപ്പ് പറയുന്നു. ഒനീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം വൈറലാവുകയും ചെയ്തു.

Top