ബിഗ് ബോസ് ഷോയുടെ സെറ്റില്‍ അപകടം; എ.സി മെക്കാനിക് മരിച്ചു

ചെന്നൈ: വളരെ ജപ്രീതിനേടിയ റിയാലിറ്റിഷോയാണ് ബിഗ് ബോസ്. പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന ഷോയുടെ ഭാഗമായി ഒരു ദുരന്തവാര്‍ത്ത എത്തിയിരിക്കുകയാണ്. തമിഴ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു.

സെറ്റിലെ എ.സി മെക്കാനിക് അരിയാലൂര്‍ സ്വദേശി ഗുണശേഖരന്‍ എന്നയാളാണ് മരിച്ചത്. കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ സെറ്റിലാണ് അപകടമുണ്ടായത്. സെറ്റിലെ എ.സി നേരെയാക്കുന്നതിനിടെ രണ്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാസരത്‌പേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇ.വി.പി ഫിലിം സിറ്റിയിലാണ് ബിഗ് ബോസിന്റെ സെറ്റ്. ഗുണശേഖരന്‍ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.

ബിഗ് ബോസിലെ ബഷീര്‍ അഴിയെണ്ണേണ്ടി വരുമോ? ഭാര്യമാരുടെ വെളിപ്പെടുത്തലില്‍ താരം പെടുന്നു ആര്‍യു ഫേക്ക് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഹിമ പറയുക ? മോഹൻ ലാലിന്റെ ചോദ്യത്തിന് കിടക്കാൻ മറുപടി പേളിമാണി യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയില്ല, പ്രളയ സമയത്ത് കേരളത്തില്‍ ഇല്ലാത്തതില്‍ കുറ്റബോധം: തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ് മഴക്കെടുതി വ്യക്തമായി അറിയാതെയും സഹായമെത്തുന്നു; ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ പറയുന്നത് ഇങ്ങനെ ബിഗ് ബോസ് ടെലിവിഷൻ ഷോ മലയാളത്തിലേക്കും; മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും അവതരാകനായി പരിഗണിച്ചെങ്കിലും നറുക്ക് വീണത് മോഹൻലാലിന്; പ്രശസ്തരായ മത്സരാർത്ഥികളെ കണ്ടെത്തി ജൂൺ മാസം പൂണെയിൽ ഷൂട്ടിങ്
Latest
Widgets Magazine