ഭാര്യ ഓടിച്ച കാറിടിച്ചു ഭർത്താവിന് ദാരുണാന്ത്യം

മൂന്നാര്‍: ഭാര്യ ഓടിച്ച കാറിടിച്ച്‌ സൈക്കിള്‍ യാത്രികനായ ഭര്‍ത്താവിനു മക്കള്‍ക്കുമുന്നില്‍ ദാരുണാന്ത്യം. തിരുവനന്തപുരം മലയിന്‍കീഴ്‌ സ്വദേശി അശോക്‌ സുകുമാരന്‍ നായരാ (35) ണ്‌ മരിച്ചത്‌. വേനലവധി ആഘോഷത്തിനു മൂന്നാറിലേക്കു തിരിച്ച കുടുംബമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇന്നലെ വൈകിട്ട്‌ ആറുമണിയോടെ ഉടുമല്‍പേട്ട അന്തര്‍സംസ്‌ഥാന പാതയില്‍ വാഗുവാര എസ്‌ വളവിനു സമീപമായിരുന്നു ദുരന്തം .

തിരുവനന്തപുരം സ്വദേശിയായ അശോക്‌ ഭാര്യ രശ്‌മി (32), മക്കളായ ശ്രദ്ധ (7), ശ്രേയ (5) എന്നിവരോടൊപ്പം ശനിയാഴ്‌ച രാവിലെയാണ്‌ മൂന്നാറിലേക്കു തിരിച്ചത്‌. സൈക്ലിങ്ങില്‍ ആകൃഷ്‌ടനായ അശോക്‌ കാറിനു മുകളില്‍ സൈക്കിളും കരുതിയിരുന്നു. തേയിലക്കാടുകളും മലനിരകളും കണ്ടതോടെ അശോക്‌ സൈക്കിളില്‍ യാത്ര തുടരാന്‍ തീരുമാനിച്ച്‌ കാര്‍ ഭാര്യ രശ്‌മിയെ ഏല്‍പ്പിച്ചു. രശ്‌മി വാഹനം ഓടിക്കാന്‍ ആരംഭിച്ച്‌ അല്‍പ സമയത്തിനകം അപകടം സംഭവിച്ചു. മക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഡ്രൈവിങ്ങിനിടയില്‍ പാട്ടു കേള്‍ക്കാന്‍ സെറ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ അശോക്‌ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാറിനടിയില്‍പ്പെട്ട അശോകിനെ ഉടന്‍ മറ്റൊരു വാഹനത്തില്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബംഗളുരു പൂര്‍വ സ്‌കൈവുഡ്‌ ഫ്‌ളാറ്റില്‍ താമസിക്കുന്ന അശോക്‌ ഐടി ജീവനക്കാരനാണ്‌ .കാറില്‍ പാട്ടുവയ്ക്കാന്‍ മക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ രശ്മി ഡ്രൈവിങ്ങിനിടെ മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തെന്നും ഇതിനിടെ നിയന്ത്രണംവിട്ട കാര്‍ അശോക് സ‍ഞ്ചരിച്ചിരുന്ന സൈക്കിളില്‍ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തലയിലൂടെ ടയര്‍ കയറിയിറങ്ങി അബോധാവസ്ഥയിലായ അശോകിനെ രശ്മി തന്നെയാണു കാറില്‍ മൂന്നാറിലെ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അശോകിനെ മക്കള്‍ക്കൊപ്പം പുറകിലെ സീറ്റില്‍ കിടത്തി റോഡിലൂടെ 20 കിലോമീറ്റര്‍ അവര്‍ കാറോടിച്ചു. ആശുപത്രിയിലേക്കുള്ള വഴിയറിയാതെ രശ്മി ഏറെ ബുദ്ധിമുട്ടി. വഴിപോക്കരില്‍ ഒരാളോടു സഹായത്തിനഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം കാറില്‍ കയറി വഴി പറഞ്ഞുകൊടുത്തു. അശോകിനെ ആശുപത്രിയില്‍ എത്തിച്ചശേഷം ആരോടും പറയാതെ പോവുകയും ചെയ്തു. രശ്മിയുടെയും മക്കളുടെയും സഹായത്തിനോ ആശ്വാസവാക്കുകള്‍ പറയാനോ ആശുപത്രിയിലെ നഴ്സുമാരല്ലാതെ ആരുമുണ്ടായിരുന്നില്ല

Top