പി.കെ. ശശിയെ ചുമതലകളില്‍ നിന്നും നീക്കി!!! കര്‍ശന നടപടികളുമായി കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ കര്‍ശന നടപടി. പരാതിയുടെ ഗൗരവം കണക്കിലടുത്താണ് സിപിഎം ദേശീയ നേതൃത്വം ശശിക്കെതിരെ നടപടികള്‍ക്ക് മുതുരുന്നത്. പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശശിയോട് നേതൃത്വം നിര്‍ദേശം നല്‍കി.

ആരോപണ വിധേയനായ ശശിക്കെതിരെയുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. നിലവില്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായ ശശിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാവണം അന്വേഷണമെന്ന അഭിപ്രയമാണ് ദേശീയ നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ശശിയെ മാറ്റിനിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതയാണ് വിവരം.

ഈ മാസം തന്നെ സംസ്ഥാന ഘടകം നിയമിച്ച രണ്ടംഗ സമിതി അന്വേഷണം പൂര്‍ത്തിയാക്കും. അവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടിയെടുക്കുക. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നപടി സ്വീകരിക്കാനാണ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്.

Latest
Widgets Magazine