മതത്തിന്റെ പേരില്‍ നമ്മളെ തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി അജു വര്‍ഗ്ഗീസ്; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: സമൂഹത്തെ തമ്മിലടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി അജു വര്‍ഗ്ഗീസ്. തന്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ വ്യക്തമായ രാഷട്രീയ വിമര്‍ശനം നടത്തുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെയാണ് അജു എഴുതുന്നത്.

നമ്മുടെ പൂര്‍വീകന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുന്നതിനായിരുന്നു അത്. അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ മൂര്‍ച്ചയുള്ള ആയുധം മതമാണെന്നും അജു വര്‍ഗീസില്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

നമ്മള്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നുണ്ടെങ്കില്‍ സ്‌കൂളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതിയെന്നുമാണ് അജു വര്‍ഗീസ് പറയുന്നത്. പറയുന്നത് സത്യമാണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കുമെന്ന വിശ്വാസത്തോടെയാണ് അജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. തന്നെ തെറിവിളിക്കുന്നതിന് മുമ്പ് ഒരുവട്ടം കൂടി വായിക്കൂ എന്ന മുന്നറിയിപ്പും പോസ്റ്റില്‍ അജു നല്‍കുന്നു.

Latest